Posted By user Posted On

ലുലുവിൽ നിന്ന് വൻ തുകയുമായി മലയാളിയും കുടുംബവും മുങ്ങിയതായി പരാതി

യുഎഇയിൽ ലുലു ഹൈപ്പർ മാർക്കറ്റിൽ നിന്ന് വൻ തുക തിരിമറി നടത്തിയ കണ്ണൂർ സ്വദേശിയായ യുവാവ് മുങ്ങിയതായി പരാതി. അബുദാബി ഖാലിദിയ മാളിലെ ലുലു ഹൈപ്പർ മാർക്കറ്റ് ക്യാഷ് ഓഫിസ് ഇൻ ചാർജായി ജോലി ചെയ്തു വരികയായിരുന്ന കണ്ണൂർ നാറാത്ത് സുഹറ മൻസിലിൽ മുഹമ്മദ് നിയാസാണ് മുങ്ങിയത്. സ്ഥാപനത്തിൽ നിന്ന് ഒന്നര കോടി രൂപയോളം അപഹരിച്ചെന്ന് പരാതി. കഴിഞ്ഞ ദിവസം, തിങ്കളാഴ്ച ജോലിക്ക് എത്താതിരുന്നതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ക്യാഷ് ഓഫീസിൽ നിന്ന് ആറ് ലക്ഷം ദിർ​ഹം കുറവ് കണ്ടെത്തിയത്. ക്യാഷ് ഓഫിസിൽ ജോലി ചെയ്യുന്നത് കൊണ്ട് നിയാസിൻറെ പാസ്പോർട്ട് കമ്പനിയാണ് നിയമപ്രകാരം സൂക്ഷിക്കുന്നത്. അതിനാൽ നിയാസിന് രാജ്യം വിടാനാകില്ല. കഴിഞ്ഞ 15 വർഷമായി ലുലു ഗ്രൂപ്പിലാണ് ജോലി ചെയ്തിരുന്നത്. ഭാര്യ എറണാകുളം വെണ്ണല ചളിക്കാവട്ടം സ്വദേശിനിയും രണ്ട് കുട്ടികളും അബുദാബിയിൽ ഒപ്പം താമസിച്ചിരുന്നു. നിയാസി​ന്റെ തിരോധാനത്തിനു പിന്നാലെ കുടുംബം നാട്ടിലേക്ക് മുങ്ങി. എംബസി മുഖേന നിയാസിനെതിരെ കേരള പൊലീസിലും ലുലു ഗ്രൂപ്പ് പരാതി നൽകും.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LZxsiN4roxb26iFpx3Zcim

Comments (0)

Leave a Reply

Your email address will not be published. Required fields are marked *