Posted By Editor Editor Posted On

ഒരാഴ്ച നീണ്ട പരിശോധന; കുവൈത്തിൽ കണ്ടെത്തിയത് നിരവധി ട്രാഫിക് നിയമലംഘനങ്ങൾ

കുവൈത്തിൽ ഒരാഴ്ച നീണ്ട ട്രാഫിക് പരിശോധനയിൽ 20,391 ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തി. മേജർ ജനറൽ യൂസഫ് അൽ ഖദ്ദയുടെ നേതൃത്വത്തിലാണ് ട്രാഫിക് സെക്ടർ ഒരാഴ്ച നീണ്ട ട്രാഫിക്ക് പരിശോധന ക്യാമ്പയിൻ നടത്തിയത്. മാർച്ച് ഒമ്പത് മുതൽ 15 വരെ ആറ് ഗവർണറേറ്റുകളിൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻറുകൾ നടത്തിയ ക്യാമ്പയിനുകളിലാണ് 20,391 ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തിയത്. 142 വാഹനങ്ങളും 70 സൈക്കിളുകളും ഉടമകളോ ഡ്രൈവർമാരോ ഗുരുതരമായ നിയമലംഘനം നടത്തിയതിനാൽ പിടിച്ചെടുക്കുകയും ചെയ്തു. വിവിധ കുറ്റകൃത്യങ്ങൾ ചെയ്തതിന് നിയമപ്രകാരം തിരയുന്ന 12 പേരാണ് പിടിയിലായിട്ടുള്ളത്. കാലാവധി കഴിഞ്ഞ റെസിഡൻസി പെർമിറ്റ് കൈവശമുള്ള ഒമ്പത് പ്രവാസികൾ, ലൈസൻസില്ലാതെ വാഹനമോടിച്ചതിന് 23 പ്രായപൂർത്തിയാകാത്തവർ, ഗുരുതരമായ ഗതാഗത നിയമലംഘനം നടത്തിയ 57 വ്യക്തികൾ എന്നിവരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. കുറ്റകൃത്യങ്ങൾക്കായി ഉപയോഗിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ട 28 വാഹനങ്ങളും പിടിച്ചെടുത്തു. ശുവൈഖിലെ വർക്ക്ഷോപ്പുകളിലും പരിശോധനകൾ നടന്നു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BjtlRF8SEtDIOPuzQfzK3w

https://www.kuwaitvarthakal.com/2024/03/22/so-now-you-can-watch-ipl-live-on-your-phone-download-now/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *