കുവൈത്തിൽ സർക്കാർ ജീവനക്കാരുടെയും യോഗ്യത സർട്ടിഫിക്കറ്റുകൾ പുനഃപരിശോധിക്കുന്നു: പരിശോധിക്കുന്നത് 2000 മുതൽ ജോലിയിൽ പ്രവേശിച്ചവരുടേത്
കുവൈത്തിൽ സർക്കാർ ജീവനക്കാരുടെയും യോഗ്യത സർട്ടിഫിക്കറ്റുകൾ പുനഃപരിശോധിക്കുന്നു. 2000 മുതൽ ജോലിയിൽ പ്രവേശിച്ചവരുടെ
സർട്ടിഫിക്കറ്റുകൾ പുനഃപരിശോധിക്കുമെന്ന് പ്രധാനമന്ത്രി ഷെയ്ഖ് ഡോ. മുഹമ്മദ് അൽ സബാഹ് അറിയിച്ചു. കുവൈത്ത് യൂണിവേഴ്സിറ്റിയിലെ അഡ്മിനിസ്ട്രേറ്റീവ് സയൻസസ് ഫാക്കൽറ്റി വിദ്യാർത്ഥികളോട് നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പ്രധാനമന്ത്രിയുടെ പ്രതേക നിർദേശത്തെ തുടന്ന് വിദ്യാഭ്യാസ മന്ത്രി ഡോ. ആദിൽ അൽ അദ്വാനി സർട്ടിഫിക്കറ്റുകളുടെ ആധികാരികത ഉറപ്പാക്കാൻ ഉത്തരവ് നൽകി.വ്യാജ യോഗ്യത സർട്ടിഫിക്കറ്റുകൾ ഉപയോഗപ്പെടുത്തി നിരവധിപേർ സർക്കാർ ജോലിയിൽ തുടരുന്നുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് സർക്കാരിന്റെ പുതിയ നീക്കം .
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/BjtlRF8SEtDIOPuzQfzK3w
Comments (0)