ഫുഡ് ഡെലിവറി വൈകി; പ്രവാസി ഡ്രൈവർക്ക് നേരെ വെടിയുതിർത്ത് കുവൈറ്റ് പൗരൻ
ലൊക്കേഷനിലെ പിഴവ് കാരണം ഫുഡ് ഡെലിവറി വൈകിയതിന്റെ പേരിൽ പ്രവാസിക്ക് നേരെ കുവൈറ്റ് പൗരൻ വെടിയുതിർത്തു. ആക്രമണത്തിൽ വയറിന് ഗുരുതരമായ പരിക്കുകൾ ഏറ്റിട്ടുണ്ട്. ജനുവരി 10 നാണ് 44 കാരനായ ലഷ്‌കൻ തിലകരൻ എന്ന ഡെലിവറി ജീവനക്കാരന് നേരെ വെടിയേറ്റത്. 8 വർഷമായി ഇയാൾ കുവൈറ്റിൽ ജോലി ചെയ്ത് വരികയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് വെടിയേറ്റയാളുടെ ബന്ധുക്കൾ ശ്രീലങ്കൻ അധികൃതർക്ക് പരാതി നൽകിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവ ദിവസം റെസ്റ്റോറന്റിൽ നിന്നും വിതരണം ചെയ്യാൻ ഏൽപ്പിച്ച ഭക്ഷണം ഉപഭോക്താവിന് എത്തിക്കാൻ വൈകിയതാണ് പ്രകോപനം. എന്നാൽ ഉപഭോക്താവ് നൽകിയ ലൊക്കേഷൻ തെറ്റായതിനാൽ ആണ് വിതരണത്തിനു കാല താമസം നേരിട്ടത്. ലൊക്കേഷൻ വീണ്ടും അയച്ചിട്ടും എത്താൻ വൈകിയതതോടെ പ്രകോപിതനായ ഉപഭോക്താവ് വീടിന്റെ മുന്നിൽ വെച്ച് ഡ്രൈവർക്ക് നേരെ വെടിഉതിർക്കുകയായിരുന്നു. 10-ഉം 13-ഉം വയസ്സുള്ള രണ്ട് പെൺമക്കളുടെ പിതാവായ തിലകരനെ, ശ്രീലങ്കയിലേക്കുള്ള തൻ്റെ തിരിച്ചുവരവിന് ഇടപെടാനും സൗകര്യമൊരുക്കാനും തൻ്റെ രാജ്യത്തെ അധികാരികളോട് അഭ്യർത്ഥിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/J3w0alh5xD81lBKw0XtENd
Comments (0)