കുവൈത്തിൽ റമദാൻ മാസത്തിൽ വിലക്കയറ്റം തടയാൻ നടപടി
റമദാൻ മാസത്തിൽ വിലക്കയറ്റം തടയാൻ നടപടി സ്വീകരിക്കും. റമദാന് മുമ്പും ശേഷവും 11 അവശ്യ ഭക്ഷ്യവസ്തുക്കളുടെ വില നിലനിർത്തും. ഇക്കാര്യത്തിൽ വാണിജ്യ-വ്യവസായ മന്ത്രാലയത്തിൽ ഉൽപന്നങ്ങളുടെ മേൽനോട്ടത്തിനും വില നിശ്ചയിക്കുന്നതിനുമുള്ള ഉപദേശക സമിതി സാങ്കേതിക ജീവനക്കാരുടെ മാനേജ്മെന്റ് ഉറപ്പുവരുത്തി. വില നിരീക്ഷണ സംഘം ഷുവൈഖ് മേഖലയിൽ നടത്തിയ പരിശോധനയിലാണ് ഈത്തപ്പഴം, കാപ്പി, ഏലം, കുങ്കുമപ്പൂവ് എന്നിവയുൾപ്പെടെ വിവിധ സാധനങ്ങളുടെ വില സംബന്ധിച്ച ഉറപ്പുവാങ്ങിയത്. ഈത്തപ്പഴ കടകൾ, മില്ലുകൾ എന്നിവയും ഇക്കാര്യത്തിൽ പ്രതിജ്ഞയെടുത്തു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr
Comments (0)