കുവൈത്തിൽ ഒമ്പത് മാസത്തിനിടയിൽ തൊഴിൽ വിപണിയിൽ എത്തിയത് ലക്ഷക്കണക്കിന് തൊഴിലാളികൾ: കണക്കുകൾ ഇങ്ങനെ
കഴിഞ്ഞ ഒമ്പത് മാസത്തിനിടയിൽ കുവൈത്തിലെ സർക്കാർ – സ്വകാര്യ തൊഴിൽ വിപണിയിൽ എത്തിയത് സ്വദേശികളും വിദേശികളുമുൾപ്പെടെ ഒരു ലക്ഷത്തി എഴുപത്തി എട്ടായിരം തൊഴിലാളികൾ.. സെൻട്രൽ അഡ്മിനിസ്ട്രേഷൻ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പുറത്തിറക്കിയ ഏറ്റവും പുതിയ സ്ഥിതിവിവര കണക്കിലാണ് ഇക്കാര്യം സൂചിപ്പിക്കപ്പെട്ടത്. സ്വദേശികളും വിദേശികളുമടക്കം കുവൈത്തിലെ മൊത്തം തൊഴിലാളികളുടെ എണ്ണം കഴിഞ്ഞ സെപ്തംബർ അവസാനത്തോടെ ഏകദേശം 2.897 ദശലക്ഷമാണ്. 2022 ഡിസംബർ അവസാനം ഇത് 2.79 ദശലക്ഷമായിരുന്നു.ഇതുമായി താരതമ്യം ചെയ്യുമ്പോൾ 3.8.ശതമാനത്തിന്റെ വർധനയാണ് ഇത് കാണിക്കുന്നത്. 2023 സെപ്തംബർ അവസാനത്തെ കണക്ക് പ്രകാരം രാജ്യത്തെ മൊത്തം സർക്കാർ – സ്വകാര്യ മേഖലകളിലെ തൊഴിലവസരങ്ങൾ 2.44 ദശലക്ഷം പ്രവാസികൾ ഉപയോഗപ്പെടുത്തുന്നുണ്ട് . 2022 ഡിസംബർ അവസാനത്തെ 2.34 ദശലക്ഷം പ്രവാസികളെ അപേക്ഷിച്ച് 4.2% വർദ്ധനവ് ആണ് ഉണ്ടായത്. ഗാർഹിക തൊഴിൽ മേഖലയിലും ഇന്ത്യക്കാർ തന്നെയാണ് ഒന്നാം സ്ഥാനത്ത് . 2023 സെപ്തംബർ അവസാനത്തോടെ കുവൈത്തിലെ ഗാർഹിക മേഖലയിൽ ജോലിചെയ്യുന്ന ഇന്ത്യക്കാരുടെ എണ്ണം ഏകദേശം 3,52078 ആയി ഉയർന്നു .
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr
Comments (0)