കുവൈറ്റിൽ ദേശീയ ദിനത്തിൽ ബലൂണുകളുടെയും വാട്ടർ ഗണ്ണുകളുടെയും വിൽപ്പന നിരോധിക്കാൻ നീക്കം
കുവൈറ്റിൽ ദേശീയ ദിനാഘോഷ വേളയിൽ വാട്ടർ ബലൂണുകളുടെയും വാട്ടർ പിസ്റ്റളുകളുടെയും ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ഫെബ്രുവരി മാസത്തിൽ മാത്രം ബലൂണുകൾ, വാട്ടർ പിസ്റ്റളുകൾ, സ്പ്രിംഗളറുകൾ എന്നിവയുടെ വിൽപ്പന പരിമിതപ്പെടുത്തുമെന്ന് റിപ്പോർട്ട്. ഫെബ്രുവരി 25-നും, 26-നും ഇടയിലുള്ള കാലയളവിൽ വൻതോതിൽ ജലം പാഴാക്കുന്നതിനെക്കുറിച്ചുള്ള വിശകലനത്തിൻ്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെന്ന് റിപ്പോർട്ട് സൂചിപ്പിച്ചു.
വാട്ടർ ബലൂണുകളുടെയും വാട്ടർ സ്‌പ്രിംഗളറുകളുടെയും ഉപയോഗം വാഹനാപകടങ്ങളുടെ എണ്ണം വർധിപ്പിക്കുന്നതിനും മറ്റുള്ളവരുടെ വസ്തുവകകൾക്ക് നാശനഷ്ടങ്ങൾ വരുത്തുന്നതിനും കാരണമാകുന്നു.
ദേശീയ ദിനാചരണത്തിനിടെ നിരവധി ആളുകൾക്ക് വാട്ടർ ബലൂണുകളിൽ നിന്ന് മുഖത്തിനും കണ്ണിനും പരിക്കേറ്റതായി ആരോഗ്യ മന്ത്രാലയം രേഖപ്പെടുത്തി. അവധി ആഘോഷങ്ങൾക്കിടെ വാട്ടർ ബലൂണുകൾ എറിഞ്ഞതിൻ്റെ പേരിൽ നിരവധി ശാരീരിക പീഡനക്കേസുകളും ആഭ്യന്തര മന്ത്രാലയം രേഖപ്പെടുത്തുന്നുണ്ട്. തീരുമാനം അനുസരിക്കാത്തവർക്ക് പിഴ ചുമത്തുകയും ചെയ്യുമെന്നാണ് റിപ്പോർട്ട്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr
Comments (0)