ഇനി പ്രവാസികള്‍ക്കും ആധാര്‍ കാര്‍ഡിന് അപേക്ഷിക്കാം; നിയമങ്ങളില്‍ മാറ്റം വരുത്തി, വിശദാംശങ്ങൾ ഇങ്ങനെ
ഇനി പ്രവാസികള്‍ക്കും ആധാര്‍ കാര്‍ഡിന് അപേക്ഷിക്കാം. ഇന്ത്യയിലെ യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി (യുഐഡിഎ) ആധാര്‍ (എന്റോള്‍മെന്റ്, അപ്ഡേറ്റ്) നിയമങ്ങളില്‍ മാറ്റം വരുത്തി. ഇന്ത്യയില്‍ താമസിക്കന്നവര്‍ക്കും രാജ്യത്തിന് പുറത്ത് താമസിക്കുന്നവര്‍ക്കും (പ്രവാസികള്‍) പ്രത്യേക ഫോം അവതരിപ്പിച്ചു. യുഐഡിഎ അനുസരിച്ച് ആധാര്‍ കാര്‍ഡ് അപ്‌ഡേറ്റ് ചെയ്യുന്നതിനും എന്റോള്‍ ചെയ്യുന്നതിനുമുള്ള മുഴുവന്‍ പ്രക്രിയയും എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ എന്ന് അധികൃതര്‍ പറഞ്ഞു. നേരത്തെ ആധാറിന് അപേക്ഷിക്കാന്‍ പ്രവാസികള്‍ യോഗ്യരായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഏതെങ്കിലും ആധാര്‍ കേന്ദ്രത്തില്‍ ആധാര്‍ കാര്‍ഡിന് അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്. 2016 – ലെ നിയമം അനുസരിച്ച് ആധാര്‍ കാര്‍ഡ് ഉടമയ്ക്ക് അവരുടെ വിലാസം ഓണ്‍ലൈനായി മാത്രമേ അപ്ഡേറ്റ് ചെയ്യാന്‍ കഴിയുമായിരുന്നുള്ളൂ. മറ്റേതെങ്കിലും വിശദമായ അപ്ഡേറ്റിനായി അടുത്തുള്ള എന്റോള്‍മെന്റ് കേന്ദ്രം സന്ദര്‍ശിക്കേണ്ടതുണ്ടായിരുന്നു.
പുതുക്കിയ ആധാര്‍ നിയമം
പുതിയ നിയമം അനുസരിച്ച്, ഏറ്റവും അടുത്തുള്ള ആധാര്‍ സേവാ കേന്ദ്രം സന്ദര്‍ശിച്ച് അല്ലെങ്കില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും യുഐഡിഎ വെബ്‌സൈറ്റ് വഴിയും അപേക്ഷിക്കാം. ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ ഇപ്പോള്‍ സെന്‍ട്രല്‍ ഐഡന്റിറ്റി ഡേറ്റ് റിപ്പോസിറ്ററി (സിഡിആര്‍)യിലും അപ്‌ഡേറ്റ് ചെയ്യാം. ആധാര്‍ എന്റോള്‍മെന്റിനും ആധാര്‍ വിശദാംശങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നതിനുമായി നിലവിലുള്ള ഫോമുകള്‍ക്ക് പകരമായി പുതിയ ഫോമുകള്‍ പുറത്തിറക്കി. താമസക്കാരുടെയും അല്ലാത്തവരുടെയും ആധാര്‍ കാര്‍ഡ് എന്റോളിനായി ഫോം 1 ഉപയോഗിക്കണം. (18 വയസ്സും അതില്‍ കൂടുതലും പ്രായമുള്ളവര്‍, ഇന്ത്യയിലെ വിലാസത്തിന്റെ തെളിവുകള്‍ സഹിതം). ഒരേ ഫോം ഉപയോഗിച്ച് ഒരേ ഗ്രൂപ്പ് ആളുകള്‍ക്ക് അവരുടെ ആധാര്‍ വിശദാംശങ്ങള്‍ അപ്ഡേറ്റ് ചെയ്യാന്‍ കഴിയും.
ഫോം 2 -ഇന്ത്യയ്ക്ക് പുറത്ത് അഡ്രസ് പ്രൂഫ് ഉള്ള എന്‍ആര്‍ഐകള്‍ക്കുള്ളതായിരിക്കും. 5 വയസ്സിനും അതിനുമുകളിലും പ്രായമുള്ള, എന്നാല്‍ 18 വയസ്സില്‍ താഴെയുള്ള (സ്ഥിര ഇന്ത്യന്‍ വിലാസമുള്ള താമസക്കാരനോ എന്‍ആര്‍ഐയോ) കുട്ടികളെ എന്റോള്‍ ചെയ്യാന്‍ ഫോം 3 ഉപയോഗിക്കണം. ഇന്ത്യയ്ക്ക് പുറത്തുള്ള വിലാസമുള്ള എന്‍ആര്‍ഐ കുട്ടികള്‍ക്കായി ഫോം 4 ഉപയോഗിക്കാം. 5 വയസ്സിന് താഴെയുള്ള താമസക്കാര്‍ക്കോ എന്‍ആര്‍ ഐ കുട്ടികള്‍ക്കോ (ഇന്ത്യന്‍ വിലാസമുള്ളവര്‍) ഫോം 5 ഉപയോഗിക്കണം. 5 വയസ്സിന് താഴെയുള്ള എന്‍ആര്‍ഐ കുട്ടികള്‍ക്ക് (ഇന്ത്യയ്ക്ക് പുറത്തുള്ള വിലാസം ഉള്ളവര്‍) ഫോം 6 ഉപയോഗിക്കുക. 18 വയസ്സിന് മുകളിലുള്ള വിദേശ പൗരന്‍മാര്‍ക്ക് ഫോം 7 ഉപയോഗിക്കാം. ഈ വിഭാഗത്തില്‍ ചേരുന്നതിന് വിദേശ പാസ്പോര്‍ട്ട്, സാധുതയുള്ള ദീര്‍ഘകാല വീസ എന്നിവ നിര്‍ബന്ധമാണ്. ഒരു ഇമെയില്‍ ഐഡി ഉണ്ടായിരിക്കുകയും വേണം.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr
Comments (0)