Posted By user Posted On

കുവൈറ്റിൽ അനധികൃത പരിശീലന സർട്ടിഫിക്കറ്റുകൾ നൽകുന്ന സ്ഥാപനം മന്ത്രാലയം അടച്ചുപൂട്ടി

കുവൈറ്റിൽ അനധികൃത വ്യാപാര സമ്പ്രദായങ്ങൾക്കെതിരെ അടുത്തിടെ നടത്തിയ പരിശോധനയിൽ, ആവശ്യമായ ലൈസൻസുകളില്ലാതെ പ്രവർത്തിക്കുന്ന ഒരു ഓഫീസ് വാണിജ്യ, വ്യവസായ മന്ത്രാലയം പിടിച്ചെടുത്തു. ഓഫിസുമായി ബന്ധപ്പെട്ട പരസ്യം മന്ത്രാലയം നിരീക്ഷിച്ചതിന് പിന്നാലെയാണ് നടപടി. പരസ്യം അനുസരിച്ച്, പ്രോഗ്രാമിൽ പങ്കെടുക്കുന്നവർക്ക് വാണിജ്യ മന്ത്രാലയത്തിൻ്റെ ലോഗോയോടെ ഒരു സർട്ടിഫിക്കറ്റ് ലഭിക്കും. എന്നാൽ അന്വേഷണത്തിൽ വാണിജ്യ ലൈസൻസ് ഇല്ലാതെയാണ് ഓഫീസ് പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തി. കൂടാതെ, പരസ്യപ്പെടുത്തിയ പരിശീലന പരിപാടി, അപ്ലൈഡ് എഡ്യൂക്കേഷൻ ആൻഡ് ട്രെയിനിങ്ങിനായുള്ള പൊതു അതോറിറ്റിയിലെ സ്വകാര്യ പരിശീലന വകുപ്പ് നിശ്ചയിച്ചിട്ടുള്ള ലൈസൻസിംഗ് ചട്ടങ്ങൾ ലംഘിച്ചതായി കണ്ടെത്തി. ഇതേതുടർന്ന് ഓഫീസിൽ അടച്ചുപൂട്ടുകയായിരുന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr

Comments (0)

Leave a Reply

Your email address will not be published. Required fields are marked *