Posted By user Posted On

കുവൈറ്റിൽ ഉപഭോക്തൃ സംരക്ഷണ ഡാറ്റാബേസ് ഹാക്ക് ചെയ്ത കേസിൽ നാല് പ്രവാസികൾക്ക് ഏഴ് വർഷം തടവും, പിഴയും

കുവൈറ്റിൽ ഉപഭോക്തൃ സംരക്ഷണ ഡാറ്റാബേസ് ഹാക്ക് ചെയ്ത നാല് ഈജിപ്തുകാർക്ക് കൗൺസിലർ അഹമ്മദ് അൽ-സാദിയുടെ അധ്യക്ഷതയിലുള്ള ക്രിമിനൽ കോടതി ഏഴ് വർഷത്തെ തടവും, 4,200 ദിനാർ പിഴയും വിധിച്ചു, തടവിന് ശേഷം ഇവരെ നാടുകടത്താനും വിധിയുണ്ട്. ഡാറ്റാബേസ് ഹാക്ക് ചെയ്തതിന് ശേഷം ഇവർ നിരവധി ആളുകളിൽ നിന്ന് പണം തട്ടിയെടുക്കാനും ശ്രമിച്ചു. വാട്ട്‌സ്ആപ്പ് വഴി വഞ്ചനാപരമായ സന്ദേശങ്ങൾ അയയ്‌ക്കുന്നതും ഇവരുടെ പ്രവർത്തനരീതിയിൽ ഉൾപ്പെട്ടതായി റിപ്പോർട്ടുണ്ട്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr

Comments (0)

Leave a Reply

Your email address will not be published. Required fields are marked *