പ്രവാസികൾക്ക് സന്തോഷവാർത്ത; കുവൈറ്റിൽ സന്ദർശകവിസ ഉടൻ പുനരാരംഭിക്കും
കുവൈറ്റിൽ വിദേശികൾക്കായി എല്ലാത്തരത്തിലുമുള്ള സന്ദർശന വിസകളും അനുവദിക്കാൻ നടപടി. വിദേശികൾക്ക് നിബന്ധനകളോടെ കുടുംബ വിസ അനുവദിക്കുന്നത് പ്രാബല്യത്തിൽ വന്നതിന് പിന്നാലെയാണ് ഈ തീരുമാനം. രാജ്യത്ത് ഏതാനും വർഷങ്ങളായി ജനസംഖ്യ ക്രമീകരണങ്ങളുടെയും മറ്റും ഭാഗമായി വാണിജ്യ, ടുറിസ്റ്റ് ,കുടുംബ സന്ദർശന വിസകൾ അനുവദിക്കുന്നത് നിർത്തിവെച്ചിരിക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ പ്രവാസികൾക്ക് ഏത് രീതിയിലും രാജ്യം സന്ദർശിക്കാനുള്ള നടപടികളെപ്പറ്റി പഠനം നടക്കുകയാണെന്ന് മന്ത്രാലയം വ്യക്തമാക്കി. മറ്റ് ജിസിസി രാജ്യങ്ങളുടെ നയം പിന്തുടർന്ന് രാജ്യത്തിന്റെ സാമ്പത്തിക- വാണിജ്യ മേഖലകളിലെ നേട്ടമാണ് ഇതുവഴി ലക്ഷ്യമാക്കുന്നത്. വിവിധ സാമൂഹിക, സുരക്ഷ മാനദണ്ഡങ്ങളോടെ നിയന്ത്രണങ്ങൾക്കും വ്യവസ്ഥകൾക്കും വിധേയമായി സന്ദർശന വിസയ്ക്കുള്ള വാതിൽ വീണ്ടും തുറക്കുമെന്നാണ് അധികൃതരുടെ വിശദീകരണം .
സന്ദർശകർ നിയമങ്ങൾ ലംഘിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ഇലക്ട്രോണിക് കണക്റ്റിവിറ്റി മേഖലയിലെ പുരോഗതിയും, ഡിജിറ്റൽ ജോലികളിലേക്കുള്ള മാറ്റവും സഹായിക്കുമെന്നും അധികൃതർ പറഞ്ഞു. പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് അൽ സബാഹിന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാരിന്റെ വികസന കാഴ്ചപാടുകൾ കുടുംബ – സന്ദർശന വിസകൾ അനുവദിക്കുന്നതിന് പിന്നിലുണ്ട്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr
Comments (0)