
കുവൈത്തിലെ നാല് വെയർഹൗസുകളിൽ തീപിടിത്തം
കുവൈത്തിലെ സുലൈബിയ പ്രദേശത്തെ സാനിറ്ററി ഉപകരണങ്ങൾ, മരം, സ്പോഞ്ച്, കോർക്ക് എന്നിവ അടങ്ങിയ കാർഷിക കോമ്പൗണ്ടിനുള്ളിലെ 4 വെയർഹൗസുകളിൽ തീ പിടിച്ചു. ഇന്നലെ രാവിലെയാണ് സംഭവം. ഇസ്തിക്ലാൽ, സുലൈബിഖാത്ത് ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ എത്തി തീനിയന്ത്രണ വിധേയമാക്കി. തീ അണയ്ക്കുന്നതിനും നിയന്ത്രിക്കുന്നതിനും ടീമുകൾ പ്രവർത്തിച്ചു, സമീപത്തെ ഗോഡൗണുകളിലേക്ക് പടരുന്നത് തടഞ്ഞു. കാര്യമായ പരിക്കുകളില്ലാതെ തീ വിജയകരമായി അണച്ചു. ഫയർഫോഴ്സ് ജനറൽ കമാൻഡർ ബ്രിഗേഡിയർ ഖാലിദ് അബ്ദുല്ല ഫഹദിൻ്റെ നേതൃത്വത്തിലാണ് ഫയർഫോഴ്സ് കമാൻഡർ ബ്രിഗേഡിയർ മുഹമ്മദ് ഹൈദർ അലി, മുബാറക് അൽ കബീർ ഗവർണറേറ്റ് ഡയറക്ടർ ബ്രിഗേഡിയർ മുഹമ്മദ് ബദർ ഇബ്രാഹിം, പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ ഡയറക്ടർ ബ്രിഗേഡിയർ ഒത്മാൻ സാദ് സാലിഹ് എന്നിവർ അഗ്നിശമന സേനയ്ക്ക് നേതൃത്വം നൽകിയത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr
Comments (0)