ആഗോള അഴിമതി രഹിത സൂചികയിൽ മികച്ച നേട്ടം സ്വന്തമാക്കി കുവൈത്ത്
ആഗോള അഴിമതി രഹിത സൂചികയിൽ മികച്ച നേട്ടം സ്വന്തമാക്കി കുവൈത്ത്. ട്രാൻസ്പരൻസി ഇന്റർനാഷനൽ പുറത്തിറക്കിയ 2023ലെ കറപ്ഷൻ പെർസെപ്ഷൻസ് ഇൻഡക്സ് (സി.പി.ഐ) റാങ്കിങ്ങിൽ 63-ാം സ്ഥാനത്താണ് കുവൈത്ത്. രാജ്യങ്ങളിലെ സുതാര്യതയും അഴിമതിക്കെതിരെയുള്ള നടപടികളും പൊതു ജനങ്ങളുടെ ഇടപാടുകളും പൊതുമേഖലയിലെ അഴിമതി സംബന്ധിച്ച് വിദഗ്ധരുടെയും വ്യവസായികളുടെയും അഭിപ്രായവും ശേഖരിച്ചാണ് പട്ടിക തയാറാക്കുന്നത്. എട്ട് സൂചികങ്ങളുടെ അടിസ്ഥാനത്തിലാണ് കുവൈത്തിൻറെ സ്കോർ കണക്കാക്കിയതെന്ന് കുവൈത്ത് ആന്റി കറപ്ഷൻ അതോറിറ്റി അറിയിച്ചു. 2020ൽ 180 രാജ്യങ്ങളിൽ 77 -ാം സ്ഥാനത്തായിരുന്നു കുവൈത്ത്. ഇതിൽ നിന്ന് 14 സ്ഥാനങ്ങൾ ഉയർന്നു. മീഡിയം റിസ്ക് രാജ്യങ്ങളുടെ വിഭാഗത്തിലാണ് നിലവിൽ കുവൈത്ത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr
Comments (0)