കുവൈറ്റിൽ പ്രവാസി തൊഴിലാളികൾക്ക് പാർടൈം ജോലിക്കായുള്ള താൽക്കാലിക വർക് പെർമിറ്റ് സഹേൽ ആപ്പ് വഴി ലഭിക്കും
കുവൈറ്റിലെ സർക്കാരിന്റെ ഓൺലൈൻ പ്ലാറ്റ്ഫോം ആയ സാഹൽ ” ആപ്ലിക്കേഷൻ വഴി ഇനി വിദേശ തൊഴിലാളികൾക്ക് പാർടൈം ജോലി ചെയ്യാനുള്ള താൽക്കാലിക വർക് പെർമിറ്റ് ലഭ്യമാകും. ആപ്പിലൂടെ പെർമിറ്റ് ലഭിക്കാനുള്ള അപേക്ഷ സമർപ്പിക്കാവുന്നതാണ്. കൂടാതെ പാർടൈം ജോലിക്കായുള്ള വർക്ക് പെർമിറ്റിന് പ്രത്യേക ഫീസും നൽകേണ്ടതുണ്ട്. ഒരു മാസത്തെ ജോലിക്ക് 5 ദീനാർ ,മൂന്നു മാസത്തേക്ക് 10 ദീനാർ ,ആറുമാസത്തേക്ക് 20 ദീനാർ ,ഒരു വർഷത്തേയ്ക്ക് 30 ദീനാർ എന്നിങ്ങനെയാണ് ഫീസ് നിരക്ക്. എന്നാൽ കുവൈറ്റ് പൗരന്മാർക്ക് പാർട്ട് ടൈം ജോലിക്ക് പ്രത്യേക നിബന്ധനകളില്ല. കഴിഞ്ഞ ജനുവരി മുതലാണ് വിദേശികൾക്ക്സ്ഥിരം സ്‌പോൺസറുടെ അനുമതിപത്രം പത്രം ഉണ്ടായിരിക്കുക,കരാർ മേഖലകളിലൊഴിച്ച് ജോലി സമയം നാലു മണിക്കൂർ മാത്രമാത്രമായിരിക്കുക, എന്നീ നിബന്ധനകളോടെ പാർടൈം ജോലിക്കുള്ള അനുമതി പ്രബല്യത്തിൽ വന്നത്.
DOWNLOAD SAHEL APP https://play.google.com/store/apps/details?id=kw.gov.sahel&hl=en&gl=US
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr
Comments (0)