Posted By Editor Editor Posted On

കുവൈത്തിലെ ഈ പ്രദേശത്ത് അപകടകാരിയായ ചിലന്തിയുടെ സാന്നിധ്യം: താമസക്കാ‍ർക്ക് മുന്നറിയിപ്പ്

കുവൈത്തിലെ പ്രധാന കാർഷിക മേഖലയായ വഫ്രയിൽ അപകടകാരിയായ ചിലന്തിയുടെ സാന്നിധ്യം. കടിച്ചാൽ വിഷമേൽക്കുന്ന അപകടകാരിയായ ചിലന്തിയുടെ സാന്നിധ്യം കണ്ടെത്തിയതായി ബന്ധപ്പെട്ട ആളുകൾ വ്യക്തമാക്കി. കറുത്ത നിറത്തിലുള്ള ഇവയെ ആളൊഴിഞ്ഞ വീടുകൾ , വെയർഹൗസുൾ,ഇൻഡോർ പാർക്കിംഗ് ലൊട്ടുകൾ തുടങ്ങിയ ഒറ്റപ്പെട്ട സ്ഥലങ്ങളിലും കണ്ടുവരുന്നുണ്ട്. സാമൂഹിക മാധ്യമങ്ങളിൽ ഒരു സ്വദേശി ഷെയർ ചെയ്ത വീഡിയോയുടെ അടിസ്ഥാനത്തിൽ കുവൈത്ത് ഹെൽത്ത് സയൻസ് ഡിപ്പാർട്ട്‌മെന്റിലെ
പ്രൊഫസർ ഡോ. സബാഹ് അൽ തക്‌രീത് നടത്തിയ അന്വേഷണത്തിലാണ് ഇവ അതീവ അപകടകാരിയാണെന്ന് വ്യക്തമായത്. ഇവയുടെ കടിയേറ്റാൽ തലകറക്കം, വിറയൽ, ശ്വാസ തടസ്സം തുടങ്ങിയ ചില ഗുരുതരമായ ലക്ഷണങ്ങൾ ഉണ്ടായേക്കാം. കടിയേറ്റത് ഇവയിൽ നിന്നാണെന്ന് തിരിച്ചറിഞ്ഞാൽ ഉടൻ തന്നെ ഡോക്ടറെ കണ്ടു ചികിത്സ തേടണമെന്നും ഡോ. സബാഹ് അൽ തക്‌രീത് പറഞ്ഞു .

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr

Comments (0)

Leave a Reply

Your email address will not be published. Required fields are marked *