Posted By Editor Editor Posted On

രൺജീത് ശ്രീനിവാസൻ വധക്കേസ്: 15 പ്രതികൾക്കും വധശിക്ഷ, പ്രതികൾ ദയ അർഹിക്കുന്നില്ലെന്ന് കോടതി

ബിജെപി നേതാവ് രൺജീത് ശ്രീനിവാസൻ വധക്കേസിൽ 15 പ്രതികൾക്കും വധശിക്ഷ. മാവേലിക്കര അഡീഷനൽ സെഷൻസ് കോടതിയാണ് ശിക്ഷവിധിച്ചത്. പ്രതികൾ പോപ്പുലർഫ്രണ്ട്, എസ്.ഡി.പി.ഐ പ്രവർത്തകരാണ്. ഇത്രയധികം പ്രതികൾക്ക് ഒന്നിച്ച് വധശിക്ഷ കേരളത്തിൽ അപൂർവമാണ്. 14 പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കി, പത്താം പ്രതി ആശുപത്രിയിൽ ചികിൽസയിലാണ്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ മാച്ചനാട് കോളനിയിൽ നൈസാം, വടക്കേച്ചിറപ്പുറം അജ്മൽ, വെസ്റ്റ് മുണ്ടുവാടയ്ക്കൽ അനൂപ്, ഇരക്കാട്ട് മുഹമ്മദ് അസ്ലം, ഞാറവേലിൽ അബ്ദുൽ കലാം, അടിവാരം ദാറുസ്സബീൻ വീട്ടിൽ അബ്ദുൽ കലാം, തൈവേലിക്കകം സറഫുദ്ദീൻ, ഉടുമ്പിത്തറ മൻഷാദ്, ജസീബ് രാജ, തയ്യിൽ സമീർ, കണ്ണർകാട് നസീർ, ചാവടിയിൽ സക്കീർ ഹുസൈൻ, വെളിയിൽ ഷാജി, ഷെർനാസ് അഷറഫ് എന്നിവരാണ് കേസിലെ പ്രതികൾ.
‌2021 ഡിസംബർ 19നാണ് രൺജീത് ശ്രീനിവാസൻ‌ കൊല്ലപ്പെട്ടത്. ആലപ്പുഴ വെള്ളക്കിണറിലെ വീട്ടിൽ കയറി അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിലിട്ടാണ് രൺജീതിനെ വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത എട്ടു പ്രതികൾക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട് . കൊലപാതകത്തിൻറെ ഗൂഢാലോചനയിൽ പങ്കെടുത്തവരെ വരെ ശിക്ഷയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.15 പ്രതികളിൽ 14 പേരെയും നേരിട്ട് കണ്ടതിനു ശേഷമാണ് ജനുവരി 30ന് ശിക്ഷ വിധിക്കുമെന്ന് കോടതി അറിയിച്ചത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr

Comments (0)

Leave a Reply

Your email address will not be published. Required fields are marked *