Posted By user Posted On

തൈറോയ്ഡ് കാൻസർ കേസുകൾ വർധിക്കുന്നു; കുവൈറ്റിൽ മുന്നറിയിപ്പുമായി അധികൃതർ

കുവൈറ്റിൽ സെന്റർ ഫോർ കാൻസർ കൺട്രോളിന്‍റെ കണക്കുകൾ പ്രകാരം സ്ത്രീകളിൽ സ്തനാർബുദം കഴിഞ്ഞാൽ രണ്ടാം സ്ഥാനത്ത് തൈറോയ്ഡ് ക്യാൻസറെന്ന് റിപ്പോർട്ട്. പ്രതിവർഷം കുവൈത്ത് സ്ത്രീകൾക്കിടയിൽ തൈറോയ്ഡ് ക്യാൻസറിന്‍റെ 107 കേസുകളും മറ്റുള്ളവരിൽ 92 കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്ന് നാഷണൽ ക്യാൻസർ അവയർനെസ് ക്യാമ്പയിന്‍റെ (CAN)ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ. ഖാലിദ് അൽ സലേഹ് പറഞ്ഞു. ആഗോളതലത്തിൽ വർധിച്ചുകൊണ്ടിരിക്കുകയാണെങ്കിലും കുവൈത്തിൽ നിരക്ക് കുറവാണ്. സ്ത്രീകളിൽ 100,000 പേരില്‍ 13 പേർക്കും പുരുഷന്മാരിൽ 100,000 പേരില്‍ ആറ് പേർക്കും എന്നതാണ് നിരക്ക്. രോഗം ആദ്യ ഘട്ടത്തില്‍ കണ്ടെത്തിയാല്‍ 99 ശതമാനം വരെയാണ് വിമുക്തി നിരക്കെന്നും ഡോ. ഖാലിദ് അൽ സലേഹ് പറഞ്ഞു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BeAhju1TijaBHJCS0okNLv


Comments (0)

Leave a Reply

Your email address will not be published. Required fields are marked *