താമസനിയമലംഘനം: കുവൈത്തിൽ 120 പേർ പിടിയിൽ
കുവൈത്തിൽ താമസ നിയമ ലംഘകരെ കണ്ടെത്തുന്നതിനായി സുരക്ഷാവിഭാഗം നടത്തിയ പരിശോധനയിൽ 120 പേര് പിടിയിലായി .ഫർവാനിയ ഗവര്‍ണറേറ്റിലെ ജലീബ് , അഹ്മദി ഗവര്‍ണറേറ്റിലെ ഫഹാഹീൽ എന്നിവിടങ്ങളിലാണ് കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ വ്യാപക പരിശോധന നടന്നത്.കസ്റ്റഡിയിലായവരിൽ നിരവധി ഇന്ത്യക്കാരുമെണ്ടെന്നാണ് വിവരം. സ്പോൺസറുടെ അനുമതിയില്ലാതെ പാർടൈം ജോലിയിലേർപ്പെടൽ , ഇക്കാമ കാലാവധി കഴിഞ്ഞതിന് ശേഷം രാജ്യത്ത് താമസിക്കൽ , മദ്യ വില്പന ,അനാശാസ്യം തുടങ്ങിയ നിയമ ലംഘനങ്ങൾ നടത്തിയവരെയാണ് പിടികൂടിയത്. തുടർ നടപടികൾക്കായി ഇവരെ പ്രത്യേക വിഭാഗത്തിന് കൈമാറി .
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr
Comments (0)