വിമാനം 12 മണിക്കൂറോളം വൈകി, റണ്‍വേയിലിരുന്ന് ഭക്ഷണം കഴിച്ച് യാത്രക്കാര്‍
ഇന്‍ഡിഗോ വിമാനം 12 മണിക്കൂറോളം വൈകി. തുടര്‍ന്ന് വിമാനത്തിന് സമീപം ടാര്‍മാക്കിലിരുന്ന് ഭക്ഷണം കഴിച്ച് യാത്രക്കാര്‍. ഗോവ-ഡല്‍ഹി വിമാനത്തിലെ യാത്രക്കാരാണ് ടാര്‍മാക്കിലിരുന്ന് ഭക്ഷണം കഴിച്ചത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു. 12 മണിക്കൂര്‍ വൈകിയ വിമാനം പിന്നീട് മുംബൈയിലേക്ക് തിരിച്ചുവിട്ടെന്നും യാത്രക്കാര്‍ എക്‌സില്‍ കുറിച്ചു. സംഭവം ശ്രദ്ധയില്‍പ്പെട്ടെന്ന് ഇന്‍ഡിഗോ അധികൃതര്‍ അറിയിച്ചു. കനത്ത മൂടല്‍മഞ്ഞ് കാരണം ഡല്‍ഹിയിലേക്കുള്ള വിമാനം മുംബൈയിലേക്ക് വഴിതിരിച്ചുവിട്ടു. യാത്രക്കാരോട് ഞങ്ങള്‍ ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നു. ഇപ്പോള്‍ സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണ്. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ഇന്‍ഡിഗോ വ്യക്തമാക്കി.
അതേസമയം വിമാനങ്ങള്‍ അനിശ്ചിതമായി വൈകിയതിനെ തുടര്‍ന്ന് ഡല്‍ഹി വിമാനത്താവളത്തില്‍ സ്ഥിതിഗതികള്‍ നിയന്ത്രണാതീതമായി. നൂറുകണക്കിന് യാത്രക്കാര്‍ വിമാനക്കമ്പനികളോട് വൈകുന്നതിന്റെ കാരണമന്വേഷിച്ച് കൂട്ടമായെത്തിയതോടെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താറുമാറായി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉത്തരേന്ത്യയില്‍ കനത്ത മൂടല്‍മഞ്ഞ് ഉണ്ടായിരുന്നു.
ഇന്‍ഡിഗോ വിമാനത്തിലെ യാത്രക്കാര്‍ നിലത്തിരുന്ന് ഭക്ഷണം കഴിച്ച സംഭവത്തില്‍ ഇന്‍ഡിഗോയ്ക്കും മുംബൈ എയര്‍പോര്‍ട്ടിനും(മിയാല്‍) പിഴ ചുമത്തി വ്യോമയാന മന്ത്രാലയം. ഇന്‍ഡിഗോയ്ക്ക് 1.20 കോടി രൂപയും, മിയാലിന് 90 ലക്ഷം രൂപയുമാണ് പിഴ ചുമത്തിയത്. എയര്‍ ഇന്ത്യയ്ക്കും സ്പൈസ് ജെറ്റിനും നിയമലംഘനത്തിന് പിഴ ചുമത്തിയിട്ടുണ്ട്.
ബിസിഎഎസ് (ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി) ആണ് ഇന്‍ഡിഗോയ്ക്ക് പിഴ ചുമത്തിയത്. മുംബൈ എയര്‍പോര്‍ട്ട് അധികൃതര്‍ക്ക് ഡിജിസിഎയും ബിസിഎഎസും യഥാക്രമം 30 ലക്ഷം രൂപയും 60 ലക്ഷം രൂപയും പിഴ ചുമത്തി. ഡല്‍ഹിയില്‍ മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ട സംഭവങ്ങള്‍ക്ക് പിന്നാലെ യാത്രക്കാര്‍ മുംബൈ വിമാനതാവളത്തില്‍ നിലത്തിരുന്ന് ഭക്ഷണം കഴിക്കുന്ന വീഡിയോ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ വ്യോമയാന നന്ത്രാലയം ഇരുവര്‍ക്കും കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിരുന്നു. ഇരുവരും നല്‍കിയ മറുപടി തൃപ്തികരമല്ലെന്ന് വിലയിരുത്തിയാണ് നടപടി. ഗോവയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട 6ഇ2195 എന്ന ഇന്‍ഡിഗോ വിമാനം ജനുവരി 14ന് മുംബൈ വിമാനത്താവളത്തില്‍ ഇറക്കിയിരുന്നു. ഡല്‍ഹിയില്‍ മൂടല്‍മഞ്ഞിനെ തുടര്‍ന്നാണ് വിമാനം വഴിതിരിച്ചുവിട്ടത്. എന്നാല്‍ മുംബൈയില്‍ ഇറങ്ങിയ വിമാനത്തിലെ യാത്രക്കാര്‍ നിലത്തിലിരുന്ന് ഭക്ഷണം കഴിക്കുന്നതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങള്‍ വഴി പ്രചരിച്ചരിക്കുകയായിരുന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr
Comments (0)