കുവൈത്തിൽ ആയിരത്തിലേറെ തൊഴിലവസരങ്ങൾ: പ്രവാസികൾക്കും അപേക്ഷിക്കാം, ഈ അവസരം പാഴാക്കരുത്
കുവൈത്തിൽ ആയിരത്തിലേറെ തൊഴിലവസരങ്ങൾ. സ്വദേശികൾക്കും വിദേശികൾക്കും അപേക്ഷിക്കാമെന്ന് കുവൈത്ത് മുൻസിപ്പാലിറ്റി അധികൃകതർ അറിയിച്ചു. വാർഷിക ബജറ്റ് റിപ്പോർട്ട് അനുസരിച്ച് 1,090 ഒഴിവുകളാണ് ഉള്ളത്.ഇതിൽ ഫ്യൂണറൽ ഡിപ്പാർട്ട്മെൻറിൽ 36 ഒഴിവുകളുമുണ്ട്. അക്കൗണ്ടൻറുമാർ, ആർക്കിടെക്ചർ, ഇലക്ട്രിസിറ്റി, മെക്കാനിക്സ് എന്നിവയിലെ എഞ്ചിനീയർമാർക്കുള്ള അവസരങ്ങളുമുണ്ട്. 2024 ഫെബ്രുവരി മുതലുള്ള പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ഡാറ്റ പ്രകാരം സർക്കാർ, സ്വകാര്യ മേഖലയിലെ തൊഴിലാളികൾ 1.9 ദശലക്ഷമാണ് . 75% സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവരാണ്. അതേസമയം, സമീപകാല സെൻസസ് പ്രകാരം കുവൈത്തിലെ 4.6 ദശലക്ഷം ജനസംഖ്യയിൽ നിലവിൽ ഏകദേശം 3.2 ദശലക്ഷമാണ് പ്രവാസികൾ.
ഏകദേശം 483,200 ആളുകൾ കുവൈത്തിൽ പൊതുമേഖലയിൽ ജോലി ചെയ്യുന്നുണ്ട്. ഇതിൽ 23 ശതമാനം വിദേശികളാണ്. ജിസിസി രാജ്യങ്ങളിലെ ഏറ്റവും ഉയർന്ന അനുപാതമാണിത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr
Comments (0)