കുവൈറ്റ് അതിശൈത്യത്തിലേക്ക്
കുവൈറ്റിൽ അൽ മുറബ്ബനിയ സീസൺ അവസാനിച്ചതിനാൽ ഇനിമുതൽ ശക്തമായ തണുപ്പ് അനുഭവപ്പെടുമെന്ന് അൽ ഉജൈരി സയന്റിഫിക് സെന്റർ അറിയിച്ചു. വർഷം തോറും 26 ദിവസം നീണ്ടുനിൽക്കുന്ന ശബാത്ത് സീസൺ അടുത്ത ഞായറാഴ്ച മുതൽ ആരംഭിക്കും. ഈ ദിവസങ്ങളിൽ അന്തരീക്ഷ ഊഷ്മാവ് വളരെ കുറയുകയും തണുപ്പ് കനക്കുകയും ചെയ്യും. ഞായറാഴ്ച ആരംഭിക്കുന്ന സീസണിനെ അൽ-നയിം, അൽ-ബലാദ എന്നിങ്ങനെ രണ്ട് ഘട്ടങ്ങളായി തിരിച്ചിരിക്കുന്നു. ഓരോന്നും 13 ദിവസം നീണ്ടുനിൽക്കും. തണുത്ത പ്രഭാതവും കനത്ത മഞ്ഞും ശക്തമായ കാറ്റും അനുഭവപ്പെടുന്ന സീസണാണിത്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr
Comments (0)