Posted By user Posted On

താമസക്കാർക്ക് ആരോ​ഗ്യപ്രശ്നങ്ങൾ: കുവൈത്തിലെ സ്വകാര്യ പാർപ്പിട മേഖലയിലെ ടെലികമ്മ്യൂണിക്കേഷൻ ടവറുകൾ മാറ്റിസ്ഥാപിക്കും

കുവൈത്തിലെ സ്വകാര്യ പാർപ്പിട മേഖലയിൽ സ്ഥാപിക്കപ്പെട്ട ടെലികമ്മ്യൂണിക്കേഷൻ ടവറുകൾ അടുത്ത ഒന്നര വർഷത്തിനുള്ളിൽ മാറ്റി സ്ഥാപിക്കുമെന്ന് കുവൈത്ത് മുനിസിപ്പാലിറ്റി. കഴിഞ്ഞ മാസം മുനിസിപ്പൽ കൗൺസിൽ അംഗീകരിച്ച ടെലികമ്മ്യൂണിക്കേഷൻ ടവറുകളുടെ നിയന്ത്രണങ്ങൾ സംബന്ധിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. വീടുകളുടെ മേൽക്കൂരയിൽ ടവറുകൾ സ്ഥാപിക്കാൻ അനുവദിക്കില്ല. 600 മുതൽ 700 വരെ ടവറുകളാണ് ഇത്തരത്തിൽ പാർപ്പിട മേഖലകളിലൂടെ കടന്നു പോകുന്നത്. പാർപ്പിട മേഖലയിലെ ടവറുകളുടെ സാന്നിധ്യം റേഡിയേഷൻ ഉൾപ്പെടെ താമസക്കാരുടെ ആരോഗ്യ പ്രശ്നങ്ങൾക്ക് കരണമായേക്കുമെന്ന കണ്ടെത്തലുണ്ട്. പദ്ധതി നടപ്പിലാക്കുന്നതിന് ബന്ധപ്പെട്ട കമ്പനികളുമായി ഉടൻ ധാരണയിലെത്തുമെന്നും മുനിസിപ്പാലിറ്റി അധികൃതർ കൂട്ടിച്ചേർത്തു

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr

Comments (0)

Leave a Reply

Your email address will not be published. Required fields are marked *