നികുതിരഹിത രാജ്യങ്ങളുടെ പട്ടികയിൽ കുവൈത്ത് രണ്ടാമത്
കുവൈത്ത്സിറ്റി: ആഗോളതലത്തിൽ നികുതി രഹിത രാജ്യങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി കുവൈത്ത്. യു.കെ ആസ്ഥാനമായുള്ള ഇൻഷുറൻസ് സ്ഥാപനമായ വില്യം റസ്സൽ പുറത്തിറക്കിയ റിപ്പോർട്ടിലാണ് കുവൈത്തിന് മികച്ച സ്ഥാനം ലഭിച്ചത്.
പ്രവാസികൾക്ക് ജീവിക്കാനും ജോലി ചെയ്യാനുമുള്ള മികച്ച സ്ഥലങ്ങളിൽ ഒന്നായാണ് കുവൈത്തിനെ കണക്കാക്കുന്നത്. ലോകത്തെ തന്നെ ഏറ്റവും മൂല്യമേറിയ കറൻസികളിലൊന്നാണ് കുവൈത്ത് ദീനാർ. ഒമാൻ ആണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. ബഹ്റൈൻ, യു.എ.ഇ, ബ്രൂണൈ എന്നിവയാണ് റാങ്കിങ്ങിലെ മറ്റു സ്ഥാനക്കാർ. വിമാനച്ചെലവ്, വാടക, യൂട്ടിലിറ്റി ബില്ലുകൾ തുടങ്ങി വിവിധ സൂചികകൾ പരിഗണിച്ചാണ് പട്ടിക തയാറാക്കുന്നത്. ഗൾഫ് രാജ്യങ്ങളിൽ ജീവിതച്ചെലവ് ഏറ്റവും കുറഞ്ഞ രാജ്യമായി നേരത്തേ കുവൈത്തിനെ തെരഞ്ഞെടുത്തിരുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr
Comments (0)