കുവൈത്തിൽ ഭക്ഷ്യവസ്തുക്കളുടെ സ്റ്റോക്ക് ഉറപ്പാക്കാൻ നിരീക്ഷണം ശക്തമാക്കി
കുവൈത്ത് സിറ്റി: രാജ്യത്ത് ഭക്ഷ്യവസ്തുക്കളുടെ സ്റ്റോക്ക് ഉറപ്പാക്കാൻ നിരീക്ഷണം ശക്തമാക്കി വാണിജ്യ മന്ത്രാലയം.കഴിഞ്ഞ ദിവസം കോഓപറേറ്റിവ് സ്റ്റോറിൽ നടത്തിയ ഫീൽഡ് പര്യടനത്തിൽ നിത്യോപയോഗ സാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തിയതായി കമ്മോഡിറ്റി സൂപ്പർവിഷൻ ഏജൻസി ഡയറക്ടർ ഫൈസൽ അൽ അൻസാരി പറഞ്ഞു.
മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 39 ഭക്ഷ്യോൽപന്നങ്ങളുടെ വില സ്ഥിരതയും സംഘം വിലയിരുത്തി. അന്യായമായ വിലവർധന കണ്ടാൽ ഉപഭോക്താക്കൾ വാണിജ്യ മന്ത്രാലയം ഹോട്ട്ലൈൻ നമ്പർ വഴിയോ വെബ്സൈറ്റ് വഴിയോ പരാതി നൽകണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. റമദാനോട് അനുബന്ധിച്ച് ഭക്ഷ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കാൻ പ്രത്യേക ടീമിനെ നിയമിക്കുമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം അണ്ടർ സെക്രട്ടറി സിയാദ് അൽ നജീം അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr
Comments (0)