കുവൈറ്റിൽ 46 സ്പ്രിങ് ക്യാമ്പുകൾ പൊളിച്ചുനീക്കി
കുവൈറ്റിൽ നിയമലംഘനം കണ്ടെത്തിയ 46 സ്പ്രിങ് ക്യാമ്പുകൾ പൊളിച്ചുനീക്കി. കുവൈത്ത് മുനിസിപ്പാലിറ്റി ടീമുകൾ ജഹ്റ, അഹമ്മദി ഗവർണറേറ്റുകളിലെ സ്ഥലങ്ങൾ സന്ദർശിച്ചു നടത്തിയ നിരീക്ഷണത്തിലാണ് നിയമലംഘനം കണ്ടെത്തിയത്. നിയമവിരുദ്ധമായി ഉപയോഗിച്ച ചെറു വാഹനങ്ങളും പിടികൂടി. 20 മൊബൈൽ പലചരക്ക് കടകൾക്കെതിരെയും നടപടി എടുത്തു. വിവിധ നിയമലംഘനങ്ങൾക്ക് 70 വഴിയോരക്കച്ചവടക്കാർക്ക് പിഴ ചുമത്തി. സ്പ്രിങ് ക്യാമ്പ് നടത്തുന്നവർ നിബന്ധനകളും ചട്ടങ്ങളും പാലിക്കണമെന്നും ഔദ്യോഗിക ദുഃഖാചരണ സമയത്ത് ആഘോഷങ്ങൾ നടത്തരുതെന്നും മുനിസിപ്പാലിറ്റി ആവശ്യപ്പെട്ടു. വ്യവസ്ഥകളും ചട്ടങ്ങളും പാലിക്കാത്ത ക്യാമ്പുകൾ നീക്കം ചെയ്യമെന്നും പരിശോധനാ സംഘം അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr
Comments (0)