കുവൈറ്റിൽ വാട്സാപ്പ് കോളുകൾ വഴിയുള്ള തട്ടിപ്പുകൾ വർദ്ധിക്കുന്നു; ജാഗ്രത നിർദേശവുമായി അധികൃതർ
കുവൈറ്റിൽ വാട്സാപ്പ് കോളുകൾ വഴിയുള്ള തട്ടിപ്പുകൾ വർദ്ധിക്കുന്നതായി റിപ്പോർട്ട്. ആളുകളെ കബളിപ്പിക്കാനും, വ്യക്തിഗത വിവരങ്ങൾ ചോർത്താനുമാണ് തട്ടിപ്പുകാർ പുതിയ തന്ത്രം ഉപയോഗിക്കുന്നത്. കുവൈത്തിലെ ഒരു ഇന്ത്യൻ പ്രവാസിക്ക് പൊലീസിന്റെയെന്ന് തെറ്റിദ്ധരിപ്പിക്കുന്ന ഒരു കോൾ വന്നിരുന്നു. തുടർന്ന് വ്യാജ ബാങ്ക് ഉദ്യോഗസ്ഥനിലേക്ക് കോൾ കൈമാറി. ഇത്തരം സംഭവങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട് എന്നാണ് അധികൃതർ മുന്നറിയിപ്പ് നൽകുന്നത്. വ്യക്തിഗത വിവരങ്ങൾ ചോർത്താനും പണം തട്ടാനുമാണ് തട്ടിപ്പുകാരുടെ ശ്രമം. ഇത്തരം തട്ടിപ്പുകളിൽ പെടാതിരിക്കാൻ അപരിചിതമായ നമ്പറുകളിൽ നിന്ന് വീഡിയോ കോളുകൾ സ്വീകരിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നും സാധാരണ വോയ്സ് കോളിലൂടെ വിളിക്കുന്നയാളുടെ ഐഡന്റിറ്റി പരിശോധിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. മറ്റൊരു സംഭവത്തിൽ, ഒരു വ്യാജ പൊലീസ് ഉദ്യോഗസ്ഥൻ സിവിൽ ഐഡി വിശദാംശങ്ങൾ ചോദിച്ച് തട്ടിപ്പ് നടത്താനും ശ്രമിച്ചതായും അധികൃതർ പറഞ്ഞു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr
Comments (0)