കുവൈത്തിൽ ഇറച്ചി, മുട്ട ഇറക്കുമതി നിരോധിച്ചു
കുവൈത്ത് സിറ്റി: രാജ്യത്ത് പക്ഷി ഇറച്ചിയുടെയും മുട്ടയുടെയും ഇറക്കുമതി നിരോധിച്ചു. പല രാജ്യങ്ങളിലും ബേർഡ് ഇൻഫ്ലുവൻസ വൈറസ് റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് പക്ഷികൾ, പക്ഷിയുൽപന്നങ്ങൾ എന്നിവ ഇറക്കുമതി ചെയ്യുന്നതിന് വിലക്ക് ഏർപ്പെടുത്തിയത്. ജീവനുള്ള പക്ഷികൾക്കും ശീതീകരിച്ച പക്ഷി മാംസത്തിനും മുട്ടക്കും വിലക്ക് ബാധകമാണ്.
ഇതുസംബന്ധമായ നിർദേശങ്ങൾ അധികൃതർക്ക് നൽകിയതായി പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ ഫുഡ് സേഫ്റ്റി ഫോർ സുപ്രീം കമ്മിറ്റി സെക്രട്ടറി എംഗ് ആദൽ അൽ സുവൈത്ത് പറഞ്ഞു. അമേരിക്കയിലെ 12 സംസ്ഥാനങ്ങളിലും ഫ്രാൻസിലെ മോർബിഹാനിലും പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr
Comments (0)