കുവൈത്തിൽ തൊഴിലാളികൾക്ക് മറ്റൊരു തൊഴിലുടമയുടെ കീഴിൽ പാർട് ടൈം ആയി ജോലി ചെയ്യാം: വ്യവസ്ഥകൾ ഇങ്ങനെ
കുവൈത്തിൽ വ്യവസ്ഥകൾക്ക് വിധേയമായി തൊഴിലാളികൾക്ക് മറ്റൊരു തൊഴിലുടമയുടെ കീഴിൽ പാർട് ടൈം ആയി ജോലി ചെയ്യുന്നതിന് അനുമതി. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ-ഖാലിദ് സബാഹ് ആണ് ഇത് സംബന്ധിച്ച തീരുമാനം പുറപ്പെടുവിച്ചത്.ഇതിനായി യഥാർത്ഥ തൊഴിലുടമയുടെ അനുമതി ആവശ്യമാണ്. തീരുമാനം 2024 ജനുവരിയുടെ തുടക്കം മുതൽ പ്രാബല്യത്തിൽ വരും. മാനവ ശേഷി അധികൃതരിൽ നിന്ന് ഇതിനായി പ്രത്യേക പെർമിറ്റ് ആവശ്യമാണ്.പരമാവധി 4 മണിക്കൂർ നേരത്തേക്കാണ് അനുമതി നൽകുക.ജനസംഖ്യാപരമായ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനും നിലവിലെ തൊഴിൽ വിപണിയുടെ ആവശ്യകത നിറവേറ്റുന്നതിനും തീരുമാനം ഫലപ്രദമാകുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr
Comments (0)