കുവൈത്തിൽ ആത്മഹത്യ ചെയ്യുന്നവരിൽ ഒന്നാമത് ഇന്ത്യൻ പ്രവാസികൾ: കണക്കുകൾ ഇങ്ങനെ
കുവൈത്തിൽ ആത്മഹത്യ ചെയ്യുന്നവരിൽ ഒന്നാമത് ഇന്ത്യൻ പ്രവാസികൾ. കുവൈത്തിൽ 2022 ൽ നടന്ന ആത്മഹത്യ കേസുകളുമായി ബന്ധപ്പെട്ട മൊത്തം ജീവനൊടുക്കിയവരിൽ 40 ശതമാനത്തോളം വരും ഇന്ത്യക്കാരുടെ പങ്ക് . സ്വദേശികൾക്കാണ് രണ്ടാം സ്ഥാനം. 20 ശതമാനം വരും സ്വദേശികളുടെ ആത്മഹത്യ നിരക്ക് . രണ്ട് ശതമാനമെന്ന നിരക്കുമായി സിറിയക്കാരാണ് ഇക്കാര്യത്തിൽ ഏറ്റവും പിന്നിലുള്ളത് . തൊഴിലിന്റെ അടിസ്ഥാനത്തിൽ ഗാർഹിക തൊഴിലാളികളായ വിദേശികളാണ് ആത്മഹത്യ നിരക്കിൽ മുന്നിൽ . മറ്റു തൊഴിലിനെ അപേക്ഷിച്ച് 32. ശതമാനമാണ് ഗാർഹിക തൊഴിലാളികൾക്കിടയിലെ ആത്മഹത്യ നിരക്ക് . സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാർക്കിടയിലാണ് ആത്മഹത്യ പ്രവണത കൂടുതലെന്നാണ് റിപ്പോർട്ടിലുള്ളത് . 61. 7 ശതമാനമാണ് പുരുഷന്മാരുടെ ആത്മഹത്യാ തോതെങ്കിൽ സ്ത്രീകളുടേത് 38 .3 ശതമാനമാണ് . വിവാഹം കഴിക്കാത്തവരെ അപേക്ഷിച്ച് വിവാഹം കഴിച്ചവരാണ് ആത്മഹത്യ കേസുകളിൽ മുന്നിൽ .
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr
Comments (0)