വാഹന ഉപഭോക്താക്കൾക്ക് സന്തോഷ വാർത്ത; കുവൈറ്റില്‍ സൂപ്പര്‍ ഗ്രേഡിലുള്ള പെട്രോൾ വില കുറച്ചു
കുവൈറ്റില്‍ പുതു വർഷത്തിൽ അൾട്രാ ഗ്യാസോലിന്‍ വില കുറയും. സൂപ്പര്‍ ഗ്രേഡിലുള്ള അൾട്രാ ഗ്യാസോലിന്റെ വിലയാണ് ജനുവരി മുതൽ മൂന്ന് മാസത്തേക്ക് 14 ശതമാനം കുറച്ചത്. ഇതോടെ അൾട്രാ ഗ്യാസോലിൻ 98ന്‍റെ വില ലിറ്ററിന് 35 ഫിൽസ് കുറഞ്ഞ് 215 ഫില്‍സാകും. രാജ്യത്തെ സബ്സിഡികൾ പുനഃപരിശോധിക്കാൻ ചുമതലപ്പെടുത്തിയ കമ്മിറ്റിയുടെ നിർദേശ പ്രകാരമാണ് പുതിയ തീരുമാനം. എന്നാല്‍ പ്രീമിയം ഗ്രേഡ് പെട്രോളിന്‍റെയും മറ്റ് ഇന്ധനങ്ങളുടെയും വിലയില്‍ മാറ്റം വരുത്തിയിട്ടില്ല. നിലവില്‍ പ്രീമിയം പെട്രോൾ ലിറ്ററിന് 85 ഫിൽസും അള്‍ട്ര സൂപ്പറിന് 105 ഫില്‍സും ഡീസലിന് 115 ഫിൽസും മണ്ണെണ്ണക്ക് 115 ഫിൽസുമാണ് ഈടാക്കുന്നത്. സർക്കാർ നൽകുന്ന സബ്‌സിഡിയാണ് രാജ്യത്ത് പെട്രോൾ വില വർദ്ധിക്കാതിരിക്കാൻ കാരണം. ഊർജ മേഖലയിലാണ് കുവൈത്തിൽ ഏറ്റവും കൂടുതൽ സബ്‌സിഡി അനുവദിക്കുന്നത്. രാജ്യത്ത് സബ്‌സിഡി ഇനത്തിൽ അനുവദിക്കുന്ന തുകയുടെ ഭൂരിഭാഗവും ഇന്ധന സബ്‌സിഡിയായാണ് നൽകുന്നത്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr
Comments (0)