സബ്സിഡിയുള്ള ഡീസൽ അനധികൃതമായി വിൽപ്പന നടത്തിയ പ്രവാസികൾ കുവൈത്തിൽ അറസ്റ്റിൽ
കുവൈത്ത് സിറ്റി: കുവൈത്തിൽ സബ്സിഡിയുള്ള ഡീസൽ വിറ്റ അഞ്ച് പ്രവാസികൾ അറസ്റ്റിൽ. ഖൈത്താൻ, കബ്ദ് പ്രദേശങ്ങളിൽ കുറഞ്ഞ വിലയ്ക്ക് സബ്‌സിഡിയുള്ള ഡീസൽ വാങ്ങുകയും വിൽക്കുകയും ചെയ്തിരുന്ന പ്രവാസികളാണ് അറസ്റ്റിലായത്.ഏഷ്യൻ പൗരത്വമുള്ള അഞ്ച് പേരെയാണ് അൽ-അഹമ്മദി ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് പ്രതിനിധീകരിക്കുന്ന ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ പിടികൂടിയത്. പിടികൂടിയവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫർ ചെയ്തു.
അതേസമയം കഴിഞ്ഞ ദിവസം കുവൈത്തിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടി നടത്തിയ പരിശോധനകളിൽ 54 ടൺ ഭക്ഷണം ഉപയോഗശൂന്യമെന്ന് കണ്ടെത്തിയിരുന്നു. കേടായ ഈ ഭക്ഷണം 2023 അവസാനത്തോടെ നശിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു. ഭക്ഷ്യ സ്ഥാപനങ്ങൾക്കായി 1,300 പുതിയ ലൈസൻസുകളാണ് 2023ൽ നൽകിയത്. 910 നിയമലംഘനങ്ങൾ കണ്ടെത്തി. 2,400 സ്ഥാപനങ്ങളെ ഉൾക്കൊള്ളുന്ന തരത്തിൽ ശക്തമായ പരിശോധന ക്യാമ്പയിനുകളും നടന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr
Comments (0)