പരിശോധനയിൽ ഉപയോഗശൂന്യമെന്ന് കണ്ടെത്തി; കുവൈത്തിൽ 54 ടൺ ഭക്ഷ്യവസ്തുക്കൾ നശിപ്പിക്കും
കുവൈത്ത് സിറ്റി: കുവൈത്തിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടി ഊര്‍ജിതമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്ന് ഫുഡ് ആൻഡ് ന്യൂട്രീഷൻ പബ്ലിക് അതോറിറ്റിയിലെ ജഹ്റ ഗവർണറേറ്റ് ഇൻസ്പെക്ഷൻ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ തലാൽ അൽ ദൈഹാനി വ്യക്തമാക്കി. ഉപയോഗശൂന്യമെന്ന് കണ്ടെത്തിയ 54 ടൺ കേടായ ഭക്ഷണം 2023 അവസാനത്തോടെ നശിപ്പിക്കുമെന്ന് അൽ ദൈഹാനി പ്രഖ്യാപിച്ചു. ഭക്ഷ്യ സ്ഥാപനങ്ങൾക്കായി 1,300 പുതിയ ലൈസൻസുകളാണ് 2023ല്‍ നൽകിയത്. 910 നിയമലംഘനങ്ങള്‍ കണ്ടെത്തി. 2,400 സ്ഥാപനങ്ങളെ ഉൾക്കൊള്ളുന്ന തരത്തില്‍ ശക്തമായ പരിശോധന ക്യാമ്പയിനുകളും നടന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr
Comments (0)