കുവൈത്തിൽ വായു മലിനീകരണം വർധിക്കുന്നതായി റിപ്പോർട്ട്
കുവൈത്ത് സിറ്റി: രാജ്യത്ത് വായു മലിനീകരണം വർധിക്കുന്നതായി റിപ്പോർട്ട്. സ്വിറ്റ്സർലൻഡ് ആസ്ഥാനമായുള്ള ഐ.ക്യു എയറിന്റെ വേൾഡ് എയർ ക്വാളിറ്റി റിപ്പോർട്ടിലാണ് ഇത് സൂചിപ്പിക്കുന്നത്. വായുവിലെ ഓസോൺ,നൈട്രജൻ ഡൈ ഓക്സൈഡ്,സൾഫർ ഡൈ ഓക്സൈഡ്, കാർബൺ മോണോക്സൈഡ്,സൂക്ഷ്മ പദാർഥങ്ങൾ എന്നിവയുടെ സാന്നിധ്യത്തിന്റെ അടിസ്ഥാനത്തിലാണ് നഗരത്തിന്റെ വായുമലിനീകരണ നിരക്ക് കണക്കാക്കുന്നത്.
ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയാണ് 237 സ്കോറുമായി പട്ടികയിൽ ഒന്നാം സ്ഥാനത്ത്. 2022 ൽ കുവൈത്ത് സിറ്റി ഈ പട്ടികയിൽ എട്ടാം സ്ഥാനത്തായിരുന്നു. അന്തരീക്ഷത്തിൽ വായു മലീകരണം വർധിക്കുന്നത് നിരവധി ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr
Comments (0)