കുവൈത്തിൽ സുരക്ഷാ പരിശോധനകൾ തുടരുന്നു; 309 നിയമലംഘകർ പിടിയിൽ
കുവൈത്ത് സിറ്റി: നിയമലംഘകർക്കെതിരെ സുരക്ഷാ പരിശോധനകൾ തുടരുന്നു. കഴിഞ്ഞ ദിവസം വിവിധ ഇടങ്ങളിൽ നടത്തിയ പരിശോനയിൽ താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച 309 പേർ പിടിയിലായി. ലൈസൻസില്ലാത്ത മൊബൈൽ ഫുഡ് വാഹനങ്ങളിൽ ജോലി ചെയ്ത ഒമ്പതു പേരെയും അറസ്റ്റ് ചെയ്തു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളാണ് പിടിയിലായവർ.
നിയമലംഘനങ്ങളിൽ ഏർപ്പെടുന്നവരെ പിടികൂടാൻ വിവിധ വകുപ്പുകളുടെ ഏകോപനത്തിൽ രാജ്യത്ത് പഴുതടച്ച പരിശോധനകൾ നടന്നുവരുകയാണ്. ഫർവാനിയ, ഖൈത്താൻ, അൽ ഖുറൈൻ മാർക്കറ്റ്, സാൽഹിയ്യ, ഷുവൈഖ് ഇൻഡസ്ട്രിയൽ എരിയ എന്നിവിടങ്ങളിൽ വിവിധ വകുപ്പുകളുടെ പിന്തുണയിൽ രാവിലെയും വൈകീട്ടുമായാണ് പരിശോധന നടന്നത്. പിടിയിലായവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. ഇവരെ നാടുകടത്തുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കും.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr
Comments (0)