കുവൈറ്റിൽ മാലിന്യം കുമിഞ്ഞുകൂടുന്നു
കുവൈത്തില്‍ മാലിന്യം വര്‍ദ്ധിക്കുന്നതായി അധികൃതർ. കുവൈറ്റിലെ ഏഴാം റിംഗ് റോഡിന് സമീപമുള്ള മാലിന്യ കേന്ദ്രം സന്ദർശ്ശിക്കുന്നതിനിടയിലാണ് പരിസ്ഥിതി കമ്മിറ്റി ഈക്കാര്യം അറിയിച്ചത്. നിലവിലെ കേന്ദ്രത്തിലെ അവസ്ഥ പരിതാപകരമാണ്. മാലിന്യ സംസ്‌ക്കരണത്തിന് കൂടുതല്‍ ശാസ്ത്രീയ രീതി സ്വീകരിക്കുവാന്‍ കമ്മിറ്റി പ്രതിനിധി ഡോ. ഹമദ് അൽ മതർ ആവശ്യപ്പെട്ടു. ജൈവ, അജൈവ മാലിന്യം കൂടിക്കുഴഞ്ഞു കിടക്കുകയും അതുവഴി മീഥെയ്ൻ അടക്കമുള്ള വാതകങ്ങള്‍ രൂപപ്പെടുന്നത് വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നതെന്നും അടിയന്തിരമായി മാലിന്യ വിഷയത്തില്‍ ഇടപെടുവാന്‍ കമ്മിറ്റി ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr
Comments (0)