വീട്ടിൽ അതിക്രമിച്ച് കയറി പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ യുവാവിന് 25 വർഷത്തെ കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. വയനാട് കോറോം സ്വദേശി മാന്തോണി അജിനാസിനെയാണ് (22) നാദാപുരം അതിവേഗ പോക്സോ കോടതി ജഡ്ജി എം. ശുഹൈബ് ശിക്ഷിച്ചത്. 2022 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. അർധരാത്രി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കയറി ബലാത്സംഗത്തിനിരയാക്കുകയായിരുന്നെന്നാണ് പരാതി. നാദാപുരം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ 15 സാക്ഷികളെ വിസ്തരിക്കുകയും 19 രേഖകൾ തെളിവായി ഹാജരാക്കുകയുമുണ്ടായി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr