കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരുടെ തിരക്കേറുന്നു
കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരുടെ തിരക്കിൽ വൻ വർദ്ധന. പുതുവത്സരം പ്രമാണിച്ചാണ് യാത്രക്കാരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായിരിക്കുന്നത്. പുതുവത്സരത്തിൽ വാരാന്ത്യ അവധി ദിനങ്ങള്‍ ഉള്‍പ്പടെ നാലു ദിവസം രാജ്യത്ത് പൊതുഅവധിയാണ്. ഇതിനാൽ ഡിസംബർ അവസാനവും ജനുവരി ആദ്യ ദിവസങ്ങളിലും കൂടുതൽ തിരക്കുണ്ടാകും. അവധിക്കാലത്ത് 1,92,000 യാത്രക്കാര്‍ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്രയാകുമെന്നാണ് പ്രതീക്ഷയെന്ന് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സിവിൽ ഏവിയേഷന്‍ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തിൽ 13 ശതമാനം വർധനയാണ് ഈ വര്‍ഷം പ്രതീക്ഷിക്കുന്നത്.
യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് 1780 വിമാന സര്‍വിസുകൾ ക്രമീകരിച്ചിരിച്ചിട്ടുണ്ട്. ദുബൈ, കൈറോ, ജിദ്ദ, ഇസ്തംബൂൾ, ദോഹ എന്നിവയാണ് കുവൈത്തിൽ നിന്നുള്ള യാത്രക്കാരുടെ ഇഷ്ട കേന്ദ്രങ്ങൾ. നവംബറിൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള മൊത്തം യാത്രക്കാരുടെ എണ്ണത്തിലും വർധനയുണ്ടായി. നവംബറിൽ 9,82,741 പേരാണ് കുവൈത്ത് വിമാനത്താവളം വഴി യാത്ര ചെയ്തത്. യാത്രക്കാരുടെ എണ്ണത്തിൽ 12 ശതമാനവും വിമാന ഗതാഗതത്തിൽ 10 ശതമാനവും വർധനയുണ്ടായി. നവംബറിൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും പുറത്തേക്കും സർവിസ് നടത്തിയ മൊത്തം വിമാനങ്ങൾ 10,591 എണ്ണമാണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 9,582 വിമാനങ്ങളാണ് സർവിസ് നടത്തിയത്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr
Comments (0)