Posted By Editor Editor Posted On

കേരളത്തിൽ കോവിഡിന്റെ പുതിയ വകഭേദം; ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ മന്ത്രി

കേരളത്തിൽ കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തി. നവംബർ 18 നാണ് തിരുവനന്തപുരം സ്വദേശിയുടെ സാമ്പിൾ പരിശോധനക്ക് എടുത്തത്. സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുന്നുവെന്ന് ആരോ​ഗ്യ മന്ത്രാലയം വ്യക്തമാക്കി. വ്യാപനശേഷി കൂടുതലായ ഈ വകഭേദത്തിന് ആർജ്ജിത പ്രതിരോധശേഷി മറികടക്കാനാകുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. സംഭവത്തിൽ സാമ്പിൾ ജനിതക ശ്രേണി പരിശോധനക്ക് അയക്കാൻ‌ തീരുമാനിച്ചിട്ടുണ്ട്. കേരളവുമായി നിരന്തരം സമ്പർക്കത്തിലേർപ്പെടുന്നുണ്ടെന്ന് കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം അറിയിച്ചു. നവംബർ 18 ന് തിരുവനന്തപുരം കരകുളത്ത് നടത്തിയ പരിശോധനയിലാണ് ഒരാളിൽ ഈ വൈറസ് കണ്ടെത്തിയത്. ഐസിഎംആർ അം​ഗമായ വൈറസുകളെ പറ്റി പഠിക്കുന്ന കൺസോർഷ്യമാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയത്.

ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലും ഈ വകഭേദം ഉണ്ട്. കേരളത്തിന്‍റെ ആരോഗ്യസംവിധാനം മികച്ചതായതുകൊണ്ട് ഇവിടെ കണ്ടെത്താനായെന്ന് മാത്രമേയുള്ളൂവെന്നും മന്ത്രി പറഞ്ഞു. മാസങ്ങൾക്ക് മുമ്പ് സിംഗപ്പൂർ വിമാനത്താവളത്തിലിറങ്ങിയ ഇന്ത്യക്കാരായ യാത്രക്കാരിൽ ഈ വകഭേദം അവർ കണ്ടെത്തിയിരുന്നു. കേരളത്തിന്‍റെ ആരോഗ്യസംവിധാനം മികച്ചതായതുകൊണ്ട് ജനിതക ശ്രേണീകരണത്തിലൂടെ ഈ വകഭേദത്തെ കണ്ടെത്താനായി. ജാഗ്രത പാലിക്കുകയാണ് വേണ്ടത്. മറ്റ് അനുബന്ധ അസുഖങ്ങളുള്ളവർ പ്രത്യേക ജാഗ്രത കാട്ടണം -മന്ത്രി പറഞ്ഞു. നിലവിൽ രാജ്യത്തെ ആക്ടീവ് കോവിഡ് രോഗികളിൽ വലിയ പങ്കും കേരളത്തിലാണെന്ന് കേന്ദ്ര സർക്കാർ വെബ്സൈറ്റിലെ കണക്കുകൾ പറയുന്നു. 1296 പേരാണ് രാജ്യത്താകെ കോവിഡ് രോഗികളായുള്ളത്. ഇതിൽ 1144ഉം കേരളത്തിലാണ്. 53 രോഗികളുള്ള ഒഡിഷയാണ് രണ്ടാമത്. കർണാടകയിൽ 50ഉം തമിഴ്നാട്ടിൽ 36ഉം ആണ് രോഗികൾ. അതേസമയം, മറ്റിടങ്ങളിൽ പരിശോധനകൾ തീരെ കുറവായതാണ് രോഗികൾ കുറയാൻ കാരണമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/JhLtiBPwVz3HbxdLag7Ltz

https://www.kuwaitvarthakal.com/2023/09/21/here-is-a-cool-app-that-lets-you-easily-type-what-you-say-in-any-language/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *