Posted By Editor Editor Posted On

കു​വൈ​റ്റിൽ പ്ര​വാ​സി​ക​ളു​ടെ വൈ​ദ്യ​ പ​രി​ശോ​ധ​ന കേന്ദ്രങ്ങളുടെ പ്രവർത്തനസമയം നീട്ടി

കുവൈറ്റിൽ പ്രവാസികൾക്കായുള്ള മൂന്ന് വൈ​ദ്യ​ പ​രി​ശോ​ധ​ന കേന്ദ്രങ്ങളുടെ പ്രവർത്തനസമയം നീട്ടി. അ​ലി സ​ബാ​ഹ് അ​ൽ സാ​ലം, ജ​ഹ്‌​റ, ഷു​വൈ​ഖ് എ​ന്നീ കേ​ന്ദ്ര​ങ്ങ​ളി​ലെ സ​മ​യ​മാ​ണ് നീ​ട്ടി​യ​ത്. ഞാ​യ​ർ മു​ത​ൽ വ്യാ​ഴം വ​രെ രാ​വി​ലെ 7.30 മു​ത​ൽ ഉ​ച്ച​ക്ക് 1.30 വ​രെ​യും ഉ​ച്ച​ക്കു​ശേ​ഷം ര​ണ്ടു മു​ത​ൽ ആ​റു വ​രെ​യു​മാ​ണ് പു​തു​ക്കി​യ സ​മ​യം. ഗാ​ര്‍ഹി​ക തൊ​ഴി​ലാ​ളി​ക​ള്‍ക്ക് സ്പോ​ണ്‍സ​ര്‍ കൂ​ടെ ഉ​ണ്ടെ​ങ്കി​ല്‍ മു​ന്‍‌​കൂ​ര്‍ അ​പ്പോ​യി​ന്‍റ്മെ​ന്‍റ് ഇ​ല്ലാ​തെ സേ​വ​ന ഇ​ട​പാ​ടു​ക​ള്‍ പൂ​ര്‍ത്തി​യാ​ക്കാം. ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലെ തി​ര​ക്ക് കു​റ​ക്കാ​ന്‍ വേ​ണ്ടി​യാ​ണ് നി​ല​വി​ലെ സ​മ​യ​ത്തി​ല്‍ മാ​റ്റം വ​രു​ത്തി​യ​തെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക വ​ക്താ​വ് ഡോ.​അ​ബ്ദു​ല്ല അ​ൽ സ​ന​ദ് വ്യ​ക്ത​മാ​ക്കി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/JhLtiBPwVz3HbxdLag7Ltz

https://www.kuwaitvarthakal.com/2023/09/21/here-is-a-cool-app-that-lets-you-easily-type-what-you-say-in-any-language/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *