Posted By user Posted On

പ്രവാസി സംരംഭകർക്കായി നോർക്ക-കേരളാബാങ്ക് വായ്‌പ്പാനിർണ്ണയ ക്യാമ്പ്; ഇപ്പോൾ അപേക്ഷിക്കാം

തിരുവനന്തപുരം: മലപ്പുറം ജില്ലയിലെ പ്രവാസിസംരംഭകർക്കായി നോർക്ക റൂട്സും കേരളബാങ്കും സംയുക്തമായി 2023 ഡിസംബറിൽ വായ്‌പ്പാനിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. നിലമ്പൂർ തിരൂർ , പൊന്നാനി മേഖലകളിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.നിലമ്പൂരിൽ ഡിസംബർ 19ന് കീർത്തിപടിയിലെ വ്യാപാരഭവൻ ഓഡിറ്റോറിയത്തലും, തിരൂരിൽ ഡിസംബർ 21ന് താഴേപ്പാലം ചേമ്പർ ഓഫ് കോമേഴ്സ് ബിൽഡിംഗിലുമാണ് മേള നടക്കുക. പൊന്നാനിയിൽ ജനുവരി 06 നുമാണ് മേള (വേദി പിന്നീട് അറിയിക്കുന്നതാണ്). നാട്ടിൽ തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന നോർക്ക ഡിപ്പാർട്മെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രൻസ് അഥവ എൻ.ഡി.പി.ആർ.ഇ.എം (NDPREM), പ്രവാസി ഭദ്രത പദ്ധതികൾ പ്രകാരമാണ് ക്യാമ്പ്.

രണ്ട് വർഷത്തിൽ കൂടുതൽ വിദേശത്തു ജോലിചെയ്തു നാട്ടിൽ സ്ഥിരതാമസമാക്കിയ പ്രവാസി കേരളീയർക്ക് പുതിയ സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനും നിലവിലുള്ളവയുടെ വിപുലീകരണത്തിനും അപേക്ഷിക്കാവുന്നതാണ്. താല്പര്യമുള്ള പ്രവാസികൾക്ക് www.norkaroots.org/ndprem എന്ന വെബ്‌സൈറ്റ് ലിങ്ക് മുഖേന NDPREM പദ്ധതിയിൽ രജിസ്റ്റർ ചെയ്തു പങ്കെടുക്കാവുന്നതാണ്. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമായിരിക്കും പ്രവേശനം. പ്രവാസി കൂട്ടായ്മകൾ, പ്രവാസികൾ ചേർന്ന് രൂപീകരിച്ച കമ്പനികൾ, സൈാസൈറ്റികൾ എന്നിവർക്കും അപേക്ഷിക്കാൻ അർഹതയുണ്ട്. രണ്ടു വർഷത്തിൽ കൂടുതൽ വിദേശത്തു ജോലിചെയ്തു എന്ന് തെളിയിക്കുന്ന പാസ്സ്‌പോർട്ട് കോപ്പിയും,രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോയും ,ആധാർ, പാൻകാർഡ്, ഇലക്ഷൻ ഐ.ഡി, റേഷൻ കാർഡ്, പദ്ധതി-വിശദീകരണം, പദ്ധതിക്കാവശ്യമായ മറ്റു രേഖകൾ എന്നിവ സഹിതമാണ് പങ്കെടുക്കേണ്ടത്. പ്രവാസി പുനരധിവാസ പദ്ധതി പ്രകാരം (NDPREM) പ്രവാസി കിരൺ പ്രവാസി ഭദ്രത എന്നീ പദ്ധതികളാണ് കേരളബാങ്കുവഴി നടത്തിവരുന്നത്. ഒരു ലക്ഷംരൂപ മുതൽ മുപ്പത് ലക്ഷം രൂപവരെയുള്ള സംരംഭകപദ്ധതിക്കാണ് ഇതുവഴി വായ്പയ്ക്ക് അവസരമുളളത്. കൃത്യമായ വായ്പാ തിരിച്ചടവിന് മൂലധന, പലിശ സബ്സിഡിയും നോർക്ക റൂട്ട്സ് വഴി സംരംഭകർക്ക് നൽകിവരുന്നു. സംശയങ്ങൾക്ക് നോർക്കറൂട്സ് ഹെഡ്ഓഫീസിലെ 0471 -2770511,+91-7736917333 എന്നീ നമ്പറുകളിൽ (ഓഫീസ് സമയത്ത് പ്രവൃത്തി ദിനങ്ങളിൽ) ബന്ധപ്പെടാവുന്നതാണ്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ* https://chat.whatsapp.com/JhLtiBPwVz3HbxdLag7Ltz

Comments (0)

Leave a Reply

Your email address will not be published. Required fields are marked *