Posted By user Posted On

കുവൈത്തിൽ വീണ്ടും മരുന്നുക്ഷാമം

കുവൈത്തിൽ പലമരുന്നുകളുടെയും കാര്യത്തിൽ ക്ഷാമം നേരിടുകയാണെന്നും പാർലമെന്റിന്റെ അടിയന്തിര ശ്രദ്ധ ഈ വിഷയത്തിൽ ഉണ്ടാവണമെന്നും ആരോഗ്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഇതുമായി ബന്ധപ്പെട്ട മുഹല്ലില് അൽ മുദ്ഫ് എം പി യുടെ ചോദ്യത്തിന് ഉത്തരം നൽകവേ ആരോഗ്യമന്ത്രിയാണ് ഇക്കാര്യം വ്യക്തമാക്കിയത് . കഴിഞ്ഞ ആഗസ്ത് മാസത്തെ കണക്കനുസരിച്ച് പലരോഗങ്ങളുടെയും ചികിസക്കാവശ്യമായ 210 മരുന്നുകൾ ഒരുമാസത്തേയ്ക്കുമാത്രമാണ് സ്റ്റോക്കുള്ളത് . അതിൽ വളരെ അത്യാവശ്യമായ മരുന്നുകൾ വരെ ഉൾപ്പെടും . ഇത് സാധാരണ പട്ടിക ചെയ്യപ്പെട്ട മരുന്നുകളുടെ ഏഴര ശതമാനം വരും . ഇക്കാര്യത്തിൽ ലോക തലത്തിലെ ശതമാനത്തിനടുത്ത് വരുമിത് . പുതിയ സാഹചര്യത്തിൽ 2023/2024 വാർഷിക ബജറ്റിൽ മരുന്ന് മേഖലക്ക് 751 മില്യൺ ദീനാർ വകയിരുത്തനാണ് പദ്ധതി .

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/JhLtiBPwVz3HbxdLag7Ltz

Comments (0)

Leave a Reply

Your email address will not be published. Required fields are marked *