Posted By Editor Editor Posted On

കുവൈറ്റിൽ അവയവദാനം നടത്തുന്നവരുടെ എണ്ണത്തിൽ വർദ്ധന

കുവൈത്തില്‍ കഴിഞ്ഞ 24 വർഷത്തിനിടെ 407 മസ്തിഷ്ക മരണം സംഭവിച്ചരില്‍ നിന്നും 1,338 പേര്‍ക്ക് അവയവങ്ങൾ ദാനം ചെയ്തതായി അധികൃതര്‍. മസ്തിഷ്ക മരണം സംഭവിച്ചവരൂടെ അവയവങ്ങൾ ബന്ധുക്കളുടെ സമ്മത പ്രകാരമാണ് ദാനം ചെയ്യുന്നത്. 1996 ലാണു രാജ്യത്ത്‌ അവയവ ദാനം ആദ്യമായി ആരംഭിച്ചത്‌.
നേരത്തെ മറ്റ് രാജ്യങ്ങളില്‍ നിന്നാണ് കുവൈത്ത് അവയവങ്ങൾ ഇറക്കുമതി ചെയ്തിരുന്നത്‌. രാജ്യത്ത് പ്രതിവർഷം ഏകദേശം 100 വൃക്ക മാറ്റിവയ്ക്കൽ നടത്തപ്പെടുന്നുണ്ട്. ഓർഗൻ ട്രാൻസ്പ്ലാൻറേഷൻ സൊസൈറ്റിയുടെ പ്രവര്‍ത്തനം രാജ്യത്ത് വ്യാപിച്ചതും കൂടുതൽ പേരെ അവയവദാനത്തിന് പ്രേരിപ്പിക്കുന്നതായി ആരോഗ്യ മന്ത്രാലയം പറഞ്ഞു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ* https://chat.whatsapp.com/JhLtiBPwVz3HbxdLag7Ltz

https://www.kuwaitvarthakal.com/2023/09/21/here-is-a-cool-app-that-lets-you-easily-type-what-you-say-in-any-language/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *