കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് വൻതോതിൽ ഹാഷിഷ് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി കോസ്റ്റ് ഗാർഡ്. 150,000 കുവൈത്ത് ദിനാർ വിലമതിക്കുന്ന 40 കിലോഗ്രാം ഹാഷിഷ് ആണ് പിടികൂടിയത്.
ലഹരിമരുന്ന് കടത്തുകാരെയും ഇടപാടുകാരെയും പിടികൂടാൻ ആഭ്യന്തര മന്ത്രാലയം നടത്തുന്ന തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് പ്രതികൾ പിടിയിലായത്. കോസ്റ്റ് ഗാർഡിന്റെ മാരിറ്റൈം സെക്യൂരിറ്റി വിഭാഗമാണ് ലഹരിമരുന്നുമായെത്തിയ ബോട്ട് പിടിച്ചെടുത്തത്. അഞ്ച് പേരാണ് ഇതിലുണ്ടായിരുന്നത്. ലഹരിമരുന്ന് കടത്തിനെ കുറിച്ച് രഹസ്യവിവരം ലഭിച്ച ഉദ്യോഗസ്ഥർ പ്രതികളെ പിടികൂടുകയായിരുന്നു. പ്രതികൾ കുറ്റം സമ്മതിച്ചു. തുടർ നിയമ നടപടികൾക്കായി ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/JhLtiBPwVz3HbxdLag7Ltz