ഗസ്സയിലെ മാനുഷിക ദുരന്തത്തെ അനുസ്മരിപ്പിക്കുന്ന വിവാദ മോഡൽ ചിത്രങ്ങൾ; പ്രശസ്ത ബ്രാൻഡ് സാറയ്ക്കെതിരെ വിമർശനങ്ങളുമായി സോഷ്യൽ മീഡിയ
ഏറ്റവും പുതിയ പരസ്യ കാമ്പെയ്ൻ “ദി ജാക്കറ്റ്” പുറത്തിറക്കിയതിന് ശേഷം നിരവധി വിമർശനങ്ങളാണ് നേരിട്ട് പ്രശസ്ത സ്പാനിഷ് വസ്ത്രവ്യാപാരിയായ സാറ. സാറയുടെ പരസ്യ ഷൂട്ടിംഗിൽ നിന്നുള്ള ഫോട്ടോകളിലൊന്നാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയത്.
വസ്ത്രത്തിന്റെ വൈവിധ്യത്തെ ഉയർത്തിക്കാട്ടാൻ ഗാസ വംശഹത്യയെ അനുസ്മരിപ്പിക്കുന്ന വിവാദ ചിത്രങ്ങൾ കാമ്പെയ്നിൽ ഉപയോഗിച്ചതാണ് പൊതുജന രോഷത്തിന് കാരണമായത്. നിരവധി വിമർശനങ്ങളും വിയോജിപ്പുകളും ‘#BoycottZara’ X എന്ന ഹാഷ്ടാഗിലാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. വംശഹത്യയെ ചൂഷണം ചെയ്യുകയും ഫലസ്തീന്റെ വേദനയെ ലാഭത്തിനുവേണ്ടി ചരക്കാക്കി മാറ്റുകയും ചെയ്യുന്ന സാറയുടെ സമീപകാല പ്രചാരണം മനുഷ്യത്വ രഹിതമാണെന്നുള്ള രീതിയിലാണ് വിമർശനങ്ങൾ. വിവാദത്തെക്കുറിച്ച് സാറ ഇതുവരെ പ്രതികരണമോ പ്രസ്താവനയോ നടത്തിയിട്ടില്ല.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/JhLtiBPwVz3HbxdLag7Ltz
Comments (0)