Posted By Editor Editor Posted On

കു​വൈ​ത്ത് എ​ണ്ണ ഉ​ൽ​പാ​ദ​നം വെ​ട്ടി​ക്കു​റ​ക്കും

കു​വൈ​ത്ത് സി​റ്റി: ജ​നു​വ​രി ഒ​ന്നു മു​ത​ൽ മാ​ർ​ച്ച് അ​വ​സാ​നം വ​രെ കു​വൈ​ത്ത് എ​ണ്ണ ഉ​ൽ​പാ​ദ​നം വെ​ട്ടി​ക്കു​റ​ക്കും. എ​ണ്ണ ഉ​ൽ​പാ​ദ​നം കു​റ​ക്കു​ന്ന​തി​നു​ള്ള ഒ​പെ​ക്, ഒ​പെ​ക് ഇ​ത​ര സ​ഖ്യ​ത്തി​ന്റെ തീ​രു​മാ​ന​ത്തെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി​യെ​ന്ന് ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും എ​ണ്ണ മ​ന്ത്രി​യു​മാ​യ ഡോ. ​സാ​ദ് അ​ൽ ബ​രാ​ക്ക് വ്യ​ക്ത​മാ​ക്കി. പ്ര​തി​ദി​നം 135,000 ബാ​ര​ൽ ഉ​ൽ​പാ​ദ​ന​മാ​ണ് കു​വൈ​ത്ത് സ്വ​മേ​ധ​യാ വെ​ട്ടി​ക്കു​റ​ക്കു​ക. ഇ​തോ​ടെ കു​വൈ​ത്തി​ന്റെ മൊ​ത്തം ഉ​ൽ​പാ​ദ​നം പ്ര​തി​ദി​നം 2.413 ദ​ശ​ല​ക്ഷം ബാ​ര​ൽ ആ​യി കു​റ​ക്കു​മെ​ന്നും അ​ദ്ദേ​ഹം മ​ന്ത്രി അ​റി​യി​ച്ചു.

എ​ണ്ണ വി​പ​ണി​യു​ടെ സ​ന്തു​ലി​താ​വ​സ്ഥ​യും സു​സ്ഥി​ര​ത​യും നി​ല​നി​ർ​ത്തു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് ഉ​ൽ​പാ​ദ​നം കു​റ​ക്കാ​ൻ ഒ​പെ​ക് രാ​ജ്യ​ങ്ങ​ളു​ടെ തീ​രു​മാ​നം. അ​ടു​ത്തി​ടെ ന​ട​ന്ന ഒ​പെ​ക്, ഒ​പെ​ക് ഇ​ത​ര മ​ന്ത്രി​ത​ല യോ​ഗ​ത്തി​ൽ സ്വീ​ക​രി​ച്ച മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളെ കു​വൈ​ത്ത് സാ​മ്പ​ത്തി​ക, നി​ക്ഷേ​പ കാ​ര്യ സ​ഹ​മ​ന്ത്രി​യും കു​വൈ​ത്ത് പെ​ട്രോ​ളി​യം കോ​ർ​പ​റേ​ഷ​ൻ (കെ.​പി.​സി) ബോ​ർ​ഡ് ചെ​യ​ർ​മാ​നും കൂ​ടി​യാ​യ ഡോ.​ സാ​ദ് അ​ൽ ബ​രാ​ക്ക് അ​ഭി​ന​ന്ദി​ച്ചു. ഒ​പെ​ക്, ഒ​പെ​ക് ഇ​ത​ര രാ​ജ്യ​ങ്ങ​ൾ ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണ പ്ര​ഖ്യാ​പ​ന​ത്തി​ൽ സ​ജീ​വ പ​ങ്കാ​ളി​യാ​യി കു​വൈ​ത്ത് തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഒ​പെ​ക്, ഒ​പെ​ക് ഇ​ത​ര സ​ഖ്യ​ത്തി​ന്റെ തീ​രു​മാ​ന​ത്തെ തു​ട​ർ​ന്ന് സ​ഖ്യ​ത്തി​ലെ എ​ല്ലാ രാ​ജ്യ​ങ്ങ​ളും ഉ​ൽ​പാ​ദ​നം കു​റ​ക്കാ​നു​ള്ള തീ​രു​മാ​നം അ​റി​യി​ച്ചി​ട്ടു​ണ്ട്. നേ​ര​ത്തെ​യും വി​പ​ണി​യു​ടെ സ​ന്തു​ലി​താ​വ​സ്ഥ​യും സു​സ്ഥി​ര​ത​യും ക​ണ​ക്കി​ലെ​ടു​ത്ത് രാ​ജ്യ​ങ്ങ​ൾ ഉ​ൽ​പാ​ദ​നം കു​റ​ക്കു​ന്ന തീ​രു​മാ​നം എ​ടു​ത്തി​രു​ന്നു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/JhLtiBPwVz3HbxdLag7Ltz

https://www.kuwaitvarthakal.com/2023/09/21/here-is-a-cool-app-that-lets-you-easily-type-what-you-say-in-any-language/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *