Posted By Editor Editor Posted On

കു​വൈ​ത്തിൽ കോ​ള​ർ ഐ​ഡ​ന്റി​ഫി​ക്കേ​ഷ​ൻ സം​വി​ധാ​നം; പ​രീ​ക്ഷ​ണ​ഘ​ട്ടം ഉ​ട​ൻ, അറിയാം വിശദമായി

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് കാ​ള​ർ ഐ​ഡ​ന്റി​ഫി​ക്കേ​ഷ​ൻ സം​വി​ധാ​നം ന​ട​പ്പി​ലാ​ക്കു​ന്നു. സം​വി​ധാ​ന​ത്തി​ന്റെ പ​രീ​ക്ഷ​ണ ഘ​ട്ടം ഉ​ട​ൻ ന​ട​പ്പി​ലാ​ക്കു​മെ​ന്ന് ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്‌​നോ​ള​ജി റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി ഡ​യ​റ​ക്ട​ർ അ​ൽ മ​ൻ​സൂ​രി വ്യ​ക്ത​മാ​ക്കി. ടെ​ലി​ക​മ്യൂണിക്കേ​ഷ​ൻ ക​മ്പ​നി​ക​ളു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പു​തി​യ സം​വി​ധാ​നം ന​ട​പ്പാ​ക്കു​ക.

ഫോ​ൺ​വി​ളി​ക്കു​ന്ന​യാ​ൾ കോ​ൺ​ടാ​ക്ട് പ​ട്ടി​ക​യി​ൽ ഇ​ല്ലെ​ങ്കി​ലും പേ​ര് സ്‌​ക്രീ​നി​ൽ ദൃ​ശ്യ​മാ​കു​ന്ന സം​വി​ധാ​ന​മാ​ണി​ത്. ഇ​തോ​ടെ സ്പാം ​കാ​ളു​ക​ൾ, ഫ്രോ​ഡ് കാ​ളു​ക​ൾ എ​ന്നി​വ ത​ട​യാ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. കെ.​വൈ.​സി പ്ര​കാ​ര​മു​ള്ള കാ​ള​ർ ഐ​.ഡി ഡേ​റ്റ​യെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​യി​രി​ക്കും കാ​ള​ർ ഐ​ഡ​ന്റി​ഫി​ക്കേ​ഷ​ൻ പ്ര​വ​ർത്തി​ക്കു​ക​യെ​ന്നാ​ണ് സൂ​ച​ന.

സ്പാം ​കാ​ൾ ചെ​യ്യു​ന്ന​രെ​യും ഒ​ന്നി​ല​ധി​കം സിം ​കാ​ർ​ഡു​ക​ൾ ഉ​പ​യോ​ഗി​ച്ച് ത​ട്ടി​പ്പ് ന​ട​ത്തു​ന്ന സൈ​ബ​ർ കു​റ്റ​വാ​ളി​ക​ളെ​യും കാ​ള​ർ ഐ​.ഡി സം​വി​ധാ​നം വ​ഴി ത​ട​യാം. നേ​ര​ത്തെ ട്രൂ​കാ​ള​ർ പോ​ലു​ള്ള ആ​പ്പു​ക​ൾ വ​ഴി കാ​ള​ർ ഐ​ഡ​ന്റി​ഫി​ക്കേ​ഷ​ൻ ല​ഭ്യ​മാ​യി​രു​ന്നു. എ​ന്നാ​ൽ ഉ​പ​ഭോ​ക്താ​വി​ന്റെ പേ​ര് പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത് സ്വ​കാ​ര്യ​ത​യി​ലേ​ക്കു​ള്ള ക​ട​ന്നു​ക​യ​റ്റ​ത്തി​ന് കാ​ര​ണ​മാ​കു​മെ​ന്ന് ക​ണ്ടെ​തി​നെ തു​ട​ർന്ന് നി​യ​ന്ത്ര​ണ​മു​ണ്ട്.

നേ​ര​ത്തെ പാ​ർലി​മെ​ന്റ് അം​ഗ​ങ്ങ​ൾ അ​ട​ക്ക​മു​ള്ള​വ​ർ രാ​ജ്യ​ത്ത് കാ​ള​ർ ഐ​ഡ​ന്റി​ഫി​ക്കേ​ഷ​ൻ സം​വി​ധാ​നം ഏ​ർപ്പെ​ടു​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് രം​ഗ​ത്ത് വ​ന്നി​രു​ന്നു. ദേ​ശീ​യ അ​സം​ബ്ലി അം​ഗം ഖാ​ലി​ദ് അ​ൽ ഒ​തൈ​ബി​യാ​ണ് ഈ ​നി​ർ​ദേ​ശം മു​ന്നോ​ട്ടു​വെ​ച്ച​ത്. സ്പാം ​കോ​ളു​ക​ൾ, വ​ഞ്ച​ന കാ​ളു​ക​ൾ എ​ന്നി​വ ത​ട​യു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് നി​ർ​ദേ​ശം മു​ന്നോ​ട്ടു​വെ​ച്ച​ത്.

സം​ശ​യാ​സ്പ​ദ​മാ​യ കാ​ളു​ക​ൾ അ​ധി​കാ​രി​ക​ളെ അ​റി​യി​ക്ക​ണം

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് ഫോ​ൺ ന​മ്പ​റു​ക​ളും ഇ​ല​ക്ട്രോ​ണി​ക് ക​മ്യൂണിക്കേ​ഷ​ൻ പ്രോ​ഗ്രാ​മു​ക​ളും ഉ​പ​യോ​ഗി​ച്ച് ത​ട്ടി​പ്പ് ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ വീ​ണ്ടും മു​ന്ന​റി​യി​പ്പു​മാ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വേ​ഷ​ത്തി​ൽ ആ​ൾ​മാ​റാ​ട്ടം ന​ട​ത്തി​യാ​ണ് ത​ട്ടി​പ്പു​കാ​ർ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്.

രാ​ജ്യ​ത്തി​ന് പു​റ​ത്തു​നി​ന്നാ​ണ് ത​ട്ടി​പ്പു​കാ​ർ നീ​ക്കം ന​ട​ത്തു​ന്ന​ത്. സം​ശ​യാ​സ്പ​ദ​മാ​യ കാ​ളു​ക​ൾ ല​ഭി​ക്കു​മ്പോ​ൾ അ​ധി​കാ​രി​ക​ളെ ഉ​ട​ൻ അ​റി​യി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

വ​ഞ്ച​ന​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഇ​ര​ക​ളാ​കാ​തി​രി​ക്കാ​നും ഇ​ത്ത​ര​ക്കാ​ർ​ക്ക് ബേ​ങ്ക് ന​മ്പ​റു​ക​ൾ ന​ൽ​കാ​തി​രി​ക്കേ​ണ്ട​തി​ന്റെ ആ​വ​ശ്യ​ക​ത​യും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം പൗ​ര​ന്മാ​രെ​യും താ​മ​സ​ക്കാ​രെ​യും ഉ​ണ​ർ​ത്തി.

ഫോ​ൺ കാ​ളു​ക​ളി​ൽ ജാ​ഗ്ര​ത പാ​ലി​ക്കാ​നും അ​ഭ്യ​ർ​ഥി​ച്ചു. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ത​ട്ടി​പ്പു​കാ​രു​ടെ ആ​ശ​യ​വി​നി​മ​യ​ങ്ങ​ൾ നി​രീ​ക്ഷി​ക്കു​ക​യും ട്രാ​ക്ക് ചെ​യ്യു​ക​യും അ​വ സം​ബ​ന്ധി​ച്ച് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളു​ക​യും ചെ​യ്യു​ന്നു​ണ്ടെ​ന്നും അ​റി​യി​ച്ചു. പൗ​ര​ന്മാ​രും താ​മ​സ​ക്കാ​രും വ്യാ​ജ അ​ക്കൗ​ണ്ടു​ക​ളു​മാ​യി സം​വ​ദി​ക്ക​രു​തെ​ന്നും വ​ൺ ടൈം ​പാ​സ്‌​വേ​ഡ് (ഒ.​ടി.​പി), ബേ​ങ്ക് ഡേ​റ്റ എ​ന്നി​വ ആ​വ​ശ്യ​പ്പെ​ടു​ന്ന സ​ന്ദേ​ശ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്ക​രു​തെ​ന്നും അ​ധി​കൃ​ത​ർ പ​ല​ത​വ​ണ മു​ന്ന​റി​യി​പ്പ് ന​ൽ​കി​

യി​ട്ടു​ണ്ട്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/JhLtiBPwVz3HbxdLag7Ltz

https://www.kuwaitvarthakal.com/2023/09/21/here-is-a-cool-app-that-lets-you-easily-type-what-you-say-in-any-language/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *