പരിസ്ഥിതി നിയമം കർശനമാക്കാൻ ഒരുങ്ങി കുവൈത്ത്: ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
കുവൈത്ത് സിറ്റി: രാജ്യത്ത് പരിസ്ഥിതി നിയമം കർശനമാക്കാൻ ഒരുങ്ങി എൻവയൺമെൻറ് പബ്ലിക് അതോറിറ്റി. മൃഗങ്ങളെയും പക്ഷികളെയും വേട്ടയാടിയാൽ 250 ദീനാർ പിഴ ചുമത്തുമെന്ന് അധികൃതർ അറിയിച്ചു. സ്കൂളുകൾ, സർവകലാശാലകൾ തുടങ്ങിയ ഇടങ്ങളിൽനിന്ന് പുകവലിച്ചാൽ 50 ദീനാർ മുതൽ 100 ദീനാർ വരെയും പിഴ ഈടാക്കും. നിയമം ലംഘിക്കുന്നവർക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കാനാണ് എൻവയൺമെൻറ് അതോറിറ്റിയുടെ തീരുമാനം.
പാരിസ്ഥിതിക ലംഘനം വലിയ കുറ്റകൃത്യമായാണ് രാജ്യത്ത് കണക്കാക്കപ്പെടുന്നത്.ശീതകാല ക്യാമ്പുകളുടെ പരിസര പ്രദേശങ്ങളിൽ നിന്നും സസ്യങ്ങളോ മരങ്ങളോ പിഴുതെറിഞ്ഞാലും പിഴ ചുമത്തും. ക്യാമ്പ് ഏരിയകളിൽ മാലിന്യം കത്തിക്കാനോ മണ്ണു കുഴിക്കാനോ സിമൻറ് ഉപയോഗിച്ചുള്ള നിർമാണ പ്രവർത്തനങ്ങൾക്കോ അനുമതിയില്ല. പരിസ്ഥിതി മലിനീകരണവുമായി ബന്ധപ്പെട്ട് വിവിധ രാജ്യക്കാരായ പ്രവാസികൾ നടത്തുന്ന പ്രവർത്തനങ്ങൾ അധികൃതർ നിരീക്ഷിക്കും.
നടപടികൾ കർശനമാക്കുന്നത് നിയമത്തെ ബഹുമാനിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കാനും നിയമലംഘനങ്ങൾ തടയാനും സഹായകമാകുമെന്നാണ് പ്രതീക്ഷ.പരിസ്ഥിതി സംരക്ഷണ നിയമങ്ങൾ എല്ലാവരും പാലിക്കണമെന്നും ലംഘനം കണ്ടെത്തിയാൽ ബന്ധപ്പെട്ടവരെ ഉടൻ അറിയിക്കണമെന്നും അധികൃതർ അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/JhLtiBPwVz3HbxdLag7Ltz
Comments (0)