Posted By Editor Editor Posted On

പ​രി​സ്ഥി​തി നി​യ​മം ക​ർശ​ന​മാ​ക്കാൻ ഒരുങ്ങി കുവൈത്ത്: ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് പ​രി​സ്ഥി​തി നി​യ​മം ക​ർശ​ന​മാ​ക്കാ​ൻ ഒ​രു​ങ്ങി എ​ൻ​വ​യ​ൺ​മെ​ൻറ് പ​ബ്ലി​ക് അ​തോ​റി​റ്റി. മൃ​ഗ​ങ്ങ​ളെ​യും പ​ക്ഷി​ക​ളെ​യും വേ​ട്ട​യാ​ടി​യാ​ൽ 250 ദീ​നാ​ർ പി​ഴ ചു​മ​ത്തു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. സ്‌​കൂ​ളു​ക​ൾ, സ​ർ​വ​ക​ലാ​ശാ​ല​ക​ൾ തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ൽ​നി​ന്ന് പു​ക​വ​ലി​ച്ചാ​ൽ 50 ദീ​നാ​ർ മു​ത​ൽ 100 ദീ​നാ​ർ വ​രെ​യും പി​ഴ ഈ​ടാ​ക്കും. നി​യ​മം ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നാ​ണ് എ​ൻ​വ​യ​ൺ​മെ​ൻറ് അ​തോ​റി​റ്റി​യു​ടെ തീ​രു​മാ​നം.

പാ​രി​സ്ഥി​തി​ക ലം​ഘ​നം വ​ലി​യ കു​റ്റ​കൃ​ത്യ​മാ​യാ​ണ് രാ​ജ്യ​ത്ത് ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന​ത്.ശീ​ത​കാ​ല ക്യാ​മ്പു​ക​ളു​ടെ പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നും സ​സ്യ​ങ്ങ​ളോ മ​ര​ങ്ങ​ളോ പി​ഴു​തെ​റി​ഞ്ഞാ​ലും പി​ഴ ചു​മ​ത്തും. ക്യാ​മ്പ് ഏ​രി​യ​ക​ളി​ൽ മാ​ലി​ന്യം ക​ത്തി​ക്കാ​നോ മ​ണ്ണു കു​ഴി​ക്കാ​നോ സി​മ​ൻറ് ഉ​പ​യോ​ഗി​ച്ചു​ള്ള നി​ർ​മാ​ണ പ്ര​വ​ർത്ത​ന​ങ്ങ​ൾ​ക്കോ അ​നു​മ​തി​യി​ല്ല. പ​രി​സ്ഥി​തി മ​ലി​നീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വി​ധ രാ​ജ്യ​ക്കാ​രാ​യ പ്ര​വാ​സി​ക​ൾ ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ധി​കൃ​ത​ർ നി​രീ​ക്ഷി​ക്കും.

ന​ട​പ​ടി​ക​ൾ ക​ർ​ശ​ന​മാ​ക്കു​ന്ന​ത് നി​യ​മ​ത്തെ ബ​ഹു​മാ​നി​ക്കാ​ൻ ജ​ന​ങ്ങ​ളെ പ്രേ​രി​പ്പി​ക്കാ​നും നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ത​ട​യാ​നും സ​ഹാ​യ​ക​മാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.പ​രി​സ്ഥി​തി സം​ര​ക്ഷ​ണ നി​യ​മ​ങ്ങ​ൾ എ​ല്ലാ​വ​രും പാ​ലി​ക്ക​ണ​മെ​ന്നും ലം​ഘ​നം ക​ണ്ടെ​ത്തി​യാ​ൽ ബ​ന്ധ​പ്പെ​ട്ട​വ​രെ ഉ​ട​ൻ അ​റി​യി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/JhLtiBPwVz3HbxdLag7Ltz

Comments (0)

Leave a Reply

Your email address will not be published. Required fields are marked *