കുവൈത്തിൽ വാഹനങ്ങളുടെ ഉടമസ്ഥാവകാശ കൈമാറ്റവും രജിസ്ട്രേഷൻ പുതുക്കലും ഇനി സഹേൽ ആപ്പിലൂടെ ചെയ്യാം
കുവൈത്ത് സിറ്റി: സർക്കാർ ഏകീകൃത ആപ്ലിക്കേഷനായ സഹൽ ആപ്പിൽ പുതിയ സേവനങ്ങൾ അവതരിപ്പിച്ച് ജനറൽ ട്രാഫിക് ഡിപ്പാർട്മെന്റ്.വാഹനങ്ങളുടെ ഉടമസ്ഥാവകാശ കൈമാറ്റവും രജിസ്ട്രേഷൻ പുതുക്കൽ സേവനങ്ങളുമാണ് പുതുതായി ആപ്പിൽ ചേർത്തത്. ഇതോടെ ആപ് വഴി വാഹനങ്ങളുടെ ഉടമസ്ഥാവകാശം കൈമാറാനും ഇൻഷുറൻസ് പുതുക്കാനും സാധിക്കും. ട്രാഫിക് വകുപ്പിൻറെ സേവനങ്ങൾ പൂർണമായി ഓൺലൈനായി മാറ്റുന്നതിൻറെ ഭാഗമായാണ് പുതിയ സേവനങ്ങൾ അവതരിപ്പിച്ചത്.
സ്വദേശി പൗരന്മാർ സിവിൽ സർവിസ് കമീഷൻ ഉദ്യോഗസ്ഥരെ കാണാൻ സഹൽ വഴി അപ്പോയ്ന്റ്മെന്റ് ബുക്ക് ചെയ്യണമെന്ന് അധികൃതർ അറിയിച്ചു. വിവിധ സർക്കാർ വകുപ്പുകളുടെ മുന്നൂറോളം ഇലക്ട്രോണിക് സേവനങ്ങളാണ് ആപ് വഴി ലഭ്യമായിട്ടുള്ളത്. സർക്കാർ മന്ത്രാലയങ്ങളെ സിവിൽ ഇൻഫർമേഷൻ അതോറിറ്റിയുടെ കമ്പ്യൂട്ടർ ശൃംഖലയുമായി ബന്ധപ്പെടുത്തിയാണ് ആപ് ഒരുക്കിയിട്ടുള്ളത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/JhLtiBPwVz3HbxdLag7Ltz
Comments (0)