കുവൈറ്റിൽ ഇലക്ട്രോണിക് തട്ടിപ്പുകൾ വർദ്ധിക്കുന്നു; ജാഗ്രത നിർദേശവുമായി അധികൃതർ
കുവൈറ്റിൽ വ്യാജ സന്ദേശങ്ങൾ, അജ്ഞാത സ്വഭാവമുള്ള വെബ്സൈറ്റുകൾ എന്നിവക്കെതിരെ മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം. ഇത്തരം സന്ദേശങ്ങളോട് പ്രതികരിക്കരുതെന്നും ജാഗ്രത പുലർത്തണമെന്നും ആഭ്യന്തര മന്ത്രാലയം ഉണർത്തി. വിവിധ നിയമലംഘനങ്ങൾക്ക് പിഴയടക്കാൻ ആവശ്യപ്പെട്ട് പൊതുജനങ്ങളെ തട്ടിപ്പുകാർ ഇരകളാക്കുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. ട്രാഫിക് നിയമലംഘനങ്ങൾക്ക് പിഴ അടക്കണമെന്ന് ആവശ്യപ്പെട്ടുള്ള തട്ടിപ്പുകാരുടെ സന്ദേശങ്ങളിൽ നിരവധി പേർ അടുത്തിടെ കബളിപ്പിക്കപ്പെട്ടിരുന്നു. ഇത് പലരൂപത്തിൽ ഇപ്പോഴും തുടരുന്നുണ്ട്. ട്രാഫിക് ലംഘനങ്ങളിൽ ഏകീകൃത സർക്കാർ ആപ്പായ ‘സഹ്ൽ’ വഴി മാത്രമേ ആഭ്യന്തര മന്ത്രാലയം സന്ദേശങ്ങൾ അയക്കൂ എന്ന് അധികൃതർ വ്യക്തമാക്കി. തട്ടിപ്പുസംഘത്തിനെതിരെ ആവശ്യമായ നടപടികൾ സ്വീകരിച്ചുവരുന്നതായും അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JhLtiBPwVz3HbxdLag7Ltz
Comments (0)